സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ രാജീവ്ഗാന്ധി മോഡല്‍ െറസിഡന്ഷ്യല് സ്കൂളിലെ കാട്ടുനായ്ക്ക വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ എസ്.എസ്.എല്‍.സിക്ക് മിന്നുന്ന വിജയം. പരീക്ഷ എഴുതിയ 29 വിദ്യാര്‍ഥികളും വിജയിച്ചു. 17 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. നാല് എ പ്ലസ് നേടി ജെ. നിവ്യ സ്കൂളില്‍ ഒന്നാമതായി. കഴിഞ്ഞവര്‍ഷം 34 പേര് പരീക്ഷ എഴുതിയതില്‍ 33 പേരാണ് വിജയിച്ചത്. അതിനാല്‍ നൂറു ശതമാനം വിജയം നേടാനായില്ല. 2011, 12, 13 വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. പൊതുവെ പഠനകാര്യത്തില്‍ പിന്നാക്കം നില്ക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് നിരന്തര പരിശീലനം നല്‍കിയാണ് ഉന്നത വിജയം നേടാന്‍ യോഗ്യരാക്കിയത്. നിരവധി പരിമിതികള്‍ക്കിടയില്‍നിന്നാണ് സ്കൂള്‍ അഭിനാര്‍ഹ നേട്ടം കൈവരിച്ചത്. ഒരുവര്‍ഷം മുമ്പാണ് സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ സ്കൂളിന് സ്വന്തമായത്. രണ്ടുമാസം മുമ്പ് കുഴല്‍ക്കിണര്‍ കുഴിച്ചതോടെയാണ് കുടിവെള്ള പ്രശ്നം പരിഹരിക്കാനായത്. പ്ലസ് ടു സയന്‍സ് ബാച്ച് അനുവദിച്ചെങ്കിലും കെട്ടിടമില്ലാത്തതിനാല്‍ ക്ലാസ് തുടങ്ങാനായില്ല. രണ്ടുമാസം മുമ്പ് പി.ഡബ്ല്യു.ഡി അധികൃതര്‍ എത്തി സ്ഥലം അളന്ന് കെട്ടിടം പണിയാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രധാനാധ്യാപകന് എം.എം. കുര്യെൻറ നേതൃത്വത്തിലുള്ള അധ്യാപകരാണ് വിദ്യാര്‍ഥികളെ ഉന്നത വിജയത്തിലേക്കെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.