കൽപറ്റ: എസ്.എസ്.എൽ.സി വിജയശതമാനത്തിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വിജയശതമാനവുമായി വയനാടിന് വീണ്ടും നാണക്കേടിെൻറ പട്ടം. സംസ്ഥാനത്ത് വിജയശതമാനം 95.98 ആണെങ്കിൽ ചുരത്തിനു മുകളിൽ അത് 89.65 ശതമാനം മാത്രമാണ്. കഴിഞ്ഞ തവണയും 92.3 ശതമാനവുമായി സംസ്ഥാനത്ത് ഏറ്റവും പിന്നിലായ വയനാട് ഇക്കുറി കുറെക്കൂടി പിന്നാക്കം പോവുകയായിരുന്നു. ജില്ലയിൽ 12 സ്കൂളുകൾ 100 ശതമാനം വിജയം ൈകവരിച്ചു. ഇതിൽ അഞ്ച് സ്കൂളുകൾ പട്ടികവർഗ സർക്കാർ സ്കൂളുകളാണ്. കഴിഞ്ഞ വർഷങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സർക്കാർ സ്കൂളുകളിൽ പലതും ഇത്തവണ ഏറെ പിന്നാട്ടുപോയതാണ് വയനാടിന് തിരിച്ചടിയായത്. ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 392 പേരിൽ 257ഉം പെൺകുട്ടികളാണ്. 135 ആൺകുട്ടികളാണ് ഇൗ ബഹുമതി സ്വന്തമാക്കിയത്. സർക്കാർ സ്കൂളുകളിൽ 46 ആൺകുട്ടികളും 76 പെൺകുട്ടികളുമടക്കം 122 പേർ മുഴുവൻ എ പ്ലസ് നേടിയപ്പോൾ എയ്ഡഡിൽ 61 ആൺകുട്ടികളും 147 പെൺകുട്ടികളുമടക്കം ഇത് 208 ആണ്. അൺ എയ്ഡഡ് സ്കൂളുകളിൽ 62 പേർ ഫുൾ എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയത് ഫാ. ജി.കെ.എം.എച്ച്.എസ് കണിയാരമാണ്. 413 പേർ പരീക്ഷക്കിരുന്നതിൽ 386 പേർ വിജയിച്ചു. 93.46 ശതമാനമാണ് വിജയം. സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തിയ മീനങ്ങാടി ജി.എച്ച്.എസ്.എസിൽ (402) 87.56 ശതമാനമാണ് വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.