കൽപറ്റ: ജില്ലയിൽ ആദ്യമായി നടക്കുന്ന വ്യോമസേന റിക്രൂട്ട്മെൻറ് റാലിയുടെ വയനാട് ജില്ലയിലെ ഉദ്യോഗാർഥികൾക്കായുള്ള പ്രീ രജിസ്േട്രഷൻ എസ്.കെ.എം.ജെ സ്കൂളിൽ തുടങ്ങി. ആദ്യദിനം നാനൂറോളം പേർ രജിസ്േട്രഷന് എത്തി. ഇവയിൽ 244 പേർക്ക് മാത്രമാണ് രജിസ്േട്രഷൻ നടത്താനായത്. 158 പേരുടെ രജിസ്േട്രഷൻ വിവിധ കാരണങ്ങളാൽ നിരസിച്ചു. പ്രായപരിധി കഴിഞ്ഞവർ, സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവർ, മതിയായ യോഗ്യതയില്ലാത്തവർ തുടങ്ങിയവരുടെ അപേക്ഷകളാണ് നിരസിച്ചത്. രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് രജിസ്േട്രഷൻ നടന്നത്. ശനിയാഴ്ചയും രാവിലെ മുതൽ രജിസ്േട്രഷൻ നടക്കും. വി.എച്ച്.എസ്.സി വിഭാഗത്തിൽനിന്നു ഹയർ സെക്കൻഡറി പാസായവരെയും യോഗ്യത സർട്ടിഫിക്കറ്റ് കൈയിലില്ലാത്തവരെയും രജിസ്േട്രഷന് പരിഗണിക്കില്ല. വനിത ഉദ്യോഗാർഥികൾക്കും രജിസ്േട്രഷൻ നടത്താൻ കഴിയില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ അസ്സൽ സർട്ടിഫിക്കറ്റ്, സ്ഥിരവാസ സർട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രീ -രജിസ്േട്രഷനും റാലിക്കും ഹാജരാകേണ്ടത്. പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്ക് ഈ യോഗ്യത അടിസ്ഥാനമാക്കി രജിസ്േട്രഷൻ നടത്താൻ കഴിയില്ല. മേയ് 25 മുതൽ 30 വരെയാണ് കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ റിക്രൂട്ട്മെൻറ് റാലി നടക്കുക. ഓട്ടോ ടെക്നീഷൻ, ഗ്രൗണ്ട് െട്രയ്നിങ് ഇൻസ്പെക്ടർ, ഇന്ത്യൻ എയർഫോഴ്സ് പൊലീസ്, മെഡിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്കാണ് സെലക്ഷൻ റാലി നടത്തുന്നത്. 1997 ജൂലൈ ഏഴിനും 2000 ഡിസംബർ 20നും ഇടയിൽ ജനിച്ച ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാം. രജിസ്േട്രഷന് ഹാജരാക്കുന്ന നേറ്റിവിറ്റി, ഡൊമിസൈൽ സർട്ടിഫിക്കറ്റിൽ അപേക്ഷകർ ജില്ലയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.