കൽപറ്റ: അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ വനിത സിവിൽ പൊലീസ് ഓഫിസറായി ജോലിചെയ്തുവന്ന കെ.പി. സജിനിയെ സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുവരുന്നതിനിടയിൽ പെെട്ടന്നുള്ള ആത്മഹത്യ സംശയം ജനിപ്പിക്കുന്നതായും ഭർത്താവ് രാജേന്ദ്രൻ പറഞ്ഞു. തൂങ്ങിമരിച്ച നിലയിൽ കാണെപ്പട്ട സജിനിയുടെ കാലുകൾ നിലത്ത് മുട്ടിയിരുന്നു. തലയിൽ അപ്പോഴും തൊപ്പി ഉണ്ടായിരുന്നതായും മുറി കുറ്റിയിടാത്ത അവസ്ഥയിലായിരുന്നുവെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, സജിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായും കടുത്ത മാനസിക സംഘർഷം കാരണമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവം അറിഞ്ഞ ഉടനെ ജില്ല പൊലീസ് മേധാവി, മാനന്തവാടി സബ് ഡിവിഷൻ ചാർജ് വഹിക്കുന്ന കൽപറ്റ ഡിവൈ.എസ്.പി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ എന്നിവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. വിരലടയാള വിദഗ്ധൻ, ഫോറൻസിക് വിദഗ്ധൻ എന്നിവരെത്തി പരിശോധന നടത്തിയിട്ടുണ്ട്. കൽപറ്റ ഡിവൈ.എസ്.പി. കെ. മുഹമ്മദ് ഷാഫിക്കാണ് കേസിെൻറ അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.