മേപ്പാടി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്പോത്തറ പ്രദേശത്ത് പരക്കെ നാശനഷ്ടമുണ്ടായി. കമുക്, പ്ലാവ് അടക്കമുള്ള മരങ്ങള്‍ പൊട്ടിവീണ് വീടുകള്‍ക്ക് കേട് സംഭവിച്ചതിന് പുറമെ വാഴ, കപ്പ മുതലായ കൃഷികളും വന്‍തോതില്‍ നശിച്ചു. ഇത് കർഷകർക്ക് വിനയായി. ചെമ്പോത്തറ സ്വദേശി ഖാദറിെൻറ വീടിന് മുകളിലേക്ക് പ്ലാവ് പൊട്ടിവീണ് മേല്‍ക്കൂര തകർന്നു. ചെമ്പോത്തറ പള്ളിയാല്‍ അബൂബക്കറിെൻറ കപ്പ കൃഷിയാണ് വലിയ തോതില്‍ നശിച്ചത്. ആയിരത്തിലധികം ചുവട് കപ്പയാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. ചെമ്പോത്തറ സ്വദേശി അബ്ദുറഹ്മാെൻറ ആയിരത്തോളം വാഴകളും ഏതാണ്ട് അത്രതന്നെ കപ്പകൃഷിയും നശിച്ചു. പ്രദേശത്ത് മരങ്ങള്‍ വീണ് മറ്റ് നിരവധി വീടുകള്‍ക്ക് കേടു സംഭവിച്ചിട്ടുണ്ട്. കൃഷിനാശവും വ്യാപകമാണ്. റവന്യൂ അധികൃതരെ വിവരമറിയിച്ച് നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയാണ് പ്രദേശത്തുകാർ. പുൽപള്ളി: കനത്ത കാറ്റിൽ ഇരുളം മേഖലയിൽ നിരവധി വീടുകൾ തകർന്നു. കഴിഞ്ഞദിവസം വൈകീട്ട് മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിലാണ് പത്തോളം വീടുകൾ നിലംപൊത്തിയത്. വ്യാപകമായി കൃഷിനാശവും സംഭവിച്ചു. ഇരുളം മിച്ചഭൂമി കുന്നിലെ ചിറക്കൽ സജിതയുടെ വീടിെൻറ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നുപോയി. ഷീറ്റ്മേഞ്ഞ മേൽക്കൂര തൊട്ടടുത്ത വീടിനു മുകളിലാണ് ചെന്നുവീണത്. മേൽക്കൂര വീണതിനെ തുടർന്ന് മരിതുങ്കൽ ചന്ദ്രെൻറ വീടിെൻറ മുൻഭാഗം തകർന്നു. ചീയമ്പം കോട്ടക്കുന്നിലെ സക്കീനയുടെ വീടിെൻറ മേൽക്കൂര കാറ്റിൽ നിലംപൊത്തി. ബ്ലോക്ക് പഞ്ചായത്ത് ധനസഹായത്തോടെ നിർമിച്ച വീടുകളാണ് തകർന്നത്. നിർധന കുടുംബങ്ങളുടെ വീട് ശക്തമായ കാറ്റിൽ തകർന്നതോടെ ഇവർക്കാകെട്ട മാറിത്താമസിക്കാൻ ഇടമില്ലാതായി. ലക്ഷങ്ങളുടെ നഷ്ടമാണ് സജിത, സക്കീന എന്നിവരുടെ വീടുകൾക്കുണ്ടായിരിക്കുന്നത്. വീട് നിർമിച്ചിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. തിങ്കളാഴ്ച വൈകീട്ടാണ് പ്രദേശത്തെ വീടുകൾക്ക് വൻഭീഷണി ഉയർത്തി കനത്ത കാറ്റ് ഉണ്ടായത്. ചീയമ്പത്തെ തൊട്ടിപറമ്പിൽ മുഹമ്മദിെൻറ വീടിനു മുകളിലേക്ക് പ്ലാവ് വീണ് മേൽക്കൂര തകർന്നിട്ടുണ്ട്. കിടപ്പുരോഗിയായ മുഹമ്മദ് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത് ഇതിനു പുറമേ സുരേഷ് സിനി, ഹനീഫ, രാമൻ എന്നിവരുടെ വീടുകൾക്കും കേടു പറ്റി. വാഴ കൃഷിയടക്കം നശിച്ചിട്ടുണ്ട്. കൃഷിനാശമുണ്ടായ സ്ഥലങ്ങളും തകർന്ന വീടുകളും റവന്യൂ കൃഷിവകുപ്പ് സംഘം സന്ദർശിച്ചു. വീടു നശിച്ചവർക്ക് അടിയന്തരമായി ധനസഹായം നൽകണമെന്ന് വാർഡ് മെംബർ റിയാസ് ആവശ്യപ്പെട്ടു. പനമരം: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത കാറ്റിലും മഴയിലും പനമരത്ത് കനത്തനാശ നഷ്ടം. നിരവധി വീടുകൾ തകർന്നു. മരക്കൊമ്പ് വീണ് നിരവധി ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും നിശ്ചലമായി. പരക്കുനി ഇബ്രായുടെ വീട് പൂർണമായും നിലംപൊത്തി. എരനെല്ലൂർ ഭാഗത്ത് അക്കേഷ്യകൾ കടപുഴകി റോഡിലേക്ക് വീണു. നടവയലിൽ പാറക്കൽ രാജെൻറ വീട് തകർന്നു. മരക്കൊമ്പ് ഒടിഞ്ഞുവീണതാണ് വീട് തകരാൻ കാരണം. ചെക്കിട്ട, ചെഞ്ചടി ഭാഗത്തും കൃഷി നശിച്ചു. ഈ ഭാഗത്ത് പലരുടെയുമായി 100 റബർമരങ്ങൾ ഒടിഞ്ഞുവീണിട്ടുണ്ട്. നടവയൽ മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം നിശ്ചലമായ വൈദ്യുതിബന്ധം ചൊവ്വാഴ്ച വൈകുന്നേരമാണ് പുനഃസ്ഥാപിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.