മാനന്തവാടി: ലോട്ടറി സംവിധാനത്തിെൻറ ആധുനികീകരണമാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് ഒ.ആർ. കേളു എം.എൽ.എ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മാനന്തവാടിയിൽ തുടങ്ങിയ ലോട്ടറി സബ് സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോട്ടറി സർക്കാറിെൻറ പ്രധാന വരുമാന സ്രോതസ്സാണ്. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനത്താലാണ് സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. നിരാലംബരും ഭിന്നശേഷി വിഭാഗത്തിൽപെട്ടവരും തുടങ്ങി ആയിരക്കണക്കിനാളുകൾ ലോട്ടറി വിൽപനയിലൂടെ ഉപജീവനം കണ്ടെത്തുന്നുണ്ട്. ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ പ്രദീപാ ശശി, കൗൺസിലർ ശ്രീലത കേശവൻ, സംസ്ഥാന ഭാഗ്യക്കുറി പബ്ലിസിറ്റി ഓഫിസർ അനിൽ ഭാസ്കർ, ജില്ല ഭാഗ്യക്കുറി ഓഫിസർ ടി.എ. പദ്മകുമാർ, ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, ടി.എസ്. സുരേഷ്, വിനോദ് തോട്ടത്തിൽ, സന്തോഷ് ജി. നായർ, കെ.വി. മോഹനൻ, ജോസഫ് കളപ്പുരക്കൽ, എസ്. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.