ചുണ്ടേൽ: ജലക്ഷാമം രൂക്ഷമായ വയനാടിെൻറ പല ഭാഗങ്ങളിലും ടൂറിസ്റ്റ് സംരംഭങ്ങൾ, തോട്ടങ്ങൾ എന്നിവ പ്രകൃതിദത്ത ജല സ്രോതസ്സുകളിൽനിന്നും പതിനായിരക്കണക്കിന് ലിറ്റർ ജലം പ്രതിദിനം ദുരുപയോഗം ചെയ്യുന്നതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപറ്റ മേഖല സമ്മേളനം ചൂണ്ടിക്കാട്ടി. സാധാരണ ഒരു കുടുംബത്തിന് പ്രതിദിനം ആവശ്യമായ ജലത്തെക്കാൾ ഏറെയാണ് പല ടൂറിസ്റ്റ് സംരംഭങ്ങളിലും ഒരു വ്യക്തി ഒരു ദിവസം ദുരുപയോഗപ്പെടുത്തുന്ന ജലത്തിെൻറ അളവ്. മലമുകളിലെ നീരുറവകളുടെ ഉദ്ഭവകേന്ദ്രത്തിൽനിന്ന് കുഴലിട്ട് ഇത്തരം സ്വകാര്യ സംരംഭകർ ദിവസം മുഴുവനും ജലമൂറ്റുന്നത് പുഴകളിലും കൈവഴികളിലും നീരൊഴുക്ക് കുറയാൻ കാരണമാകുന്നു. ഇതിനെതിരെ ജില്ല ഭരണാധികാരികളും പ്രാദേശിക ഭരണനേതൃത്വവും നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങൾ ജലദുരുപയോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചുണ്ടേൽ ആർ.സി.എൽ.പി സ്കൂളിൽ നടന്ന സമ്മേളനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ടി. വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈനി ദേവസി, ഒ.എ. സഫിയ, പി.ടി.എ പ്രസിഡൻറ് മൈക്കിൾ, കെ. പ്രദീഷ്, എൻ.ഒ. ദേവസി, എം. മുജീബ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസിഡൻറ് കെ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.കെ. ദേവസ്യ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ശിവദാസൻ വരവുെചലവുകണക്കുകളും ജില്ല പ്രസിഡൻറ് പി. സുരേഷ് ബാബു സംഘടന രേഖയും അവതരിപ്പിച്ചു. അമല എം. ദേവ്, സുമാ വിഷ്ണുദാസ്, എ.സി. മാത്യൂസ്, വി.വി. ഏലിയാസ്, രാജൻ തരിപ്പിലോട്ട്, പി.ഡി. അനീഷ്, സചിൻ, കെ.ടി. ശ്രീവത്സൻ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സുഭാഷ് മാധവൻ സ്വാഗതവും പി. ജനാർദനൻ നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി ഭാരവാഹികളായി എം.കെ. ദേവസ്യ (പ്രസി), വിശാലാക്ഷി പ്രഭാകരൻ, കെ. ശിവദാസൻ (വൈ. പ്രസി), ടി.പി. കമല (സെക്ര), കെ. ദിനേശൻ, പി. ബിജു (ജോ. സെക്ര), പി. ജനാർദ്ദനൻ (ട്രഷ) എന്നിവരെ െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.