ഉ​ല്‍പാ​ദ​ന​മേ​ഖ​ല​ക്ക് ഊ​ന്ന​ല്‍ ന​ല്‍കി വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

വെള്ളമുണ്ട: കാര്‍ഷികരംഗം ഉൾ‍പ്പെടെയുള്ള ഉല്‍പാദന മേഖലക്ക് ഊന്നല്‍ നല്‍കി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിെൻറ 2017-^18 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് ഭരണസമിതി വൈസ് പ്രസിഡൻറ് ആൻസ് ജോസഫ് അവതരിപ്പിച്ചു. 28,87,36,638 രൂപ വരവും 28,61,71,000 രൂപ െചലവും 25,65,638 മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി പഞ്ചായത്തില്‍ 200 ഏക്കറോളം വയലില്‍ നെല്‍കൃഷി അധികരിപ്പിക്കാന്‍ സാധിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം കാര്‍ഷികമേഖലയില്‍ 1,98,38,000 രൂപ നീക്കിവെച്ചത്. ഗന്ധകശാല, ജീരകശാല, പൈതൃക നെല്ലിനങ്ങള്‍ക്കായി പ്രത്യേക പദ്ധതി, ജൈവപച്ചക്കറി കൃഷി വികസനം, കുടുംബശ്രീ വഴിയുള്ള പാട്ടകൃഷി, കരനെല്‍ കൃഷി, മത്സ്യകൃഷി, തേനീച്ച വളര്‍ത്തല്‍ കൃഷി, ഒരു വീട്ടില്‍ ഒരു മുളത്തൈ പദ്ധതി, മൃഗസംരക്ഷണം എന്നിവയാണ് ഉല്‍പാദക മേഖലയില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ തുക വകയിരുത്തിയത്. വരള്‍ച്ച പ്രതിരോധത്തിെൻറ ഭാഗമായി തടയണകളും ചെക്ക്ഡാമുകളും നിര്‍മിക്കൽ, വീടുകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കൽ, ജലസ്രോതസ്സുകളുടെ അറ്റകുറ്റപ്പണികള്‍, കിണര്‍ റീചാർജിങ്, ഒാരോ വാര്‍ഡിലും അഞ്ച് കുളങ്ങൾ, വിവിധ കുടിവെള്ള പദ്ധതികള്‍ എന്നിവക്കായി 86,05,000 രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. വികസന ഫണ്ടില്‍നിന്ന് 40 ശതമാനം തുക പശ്ചാത്തല വികസനത്തിനായി നീക്കിവെച്ചു. പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിനും ജൈവവള നിര്‍മാണ യൂനിറ്റിനും വേണ്ടി സ്ഥലം വാങ്ങാനായി ബജറ്റില്‍ തുക വകയിരുത്തി. പ്രസിഡൻറ് പി. തങ്കമണി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.