സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാറിെൻറ സമ്പൂര്‍ണ വൈദ്യുതീകരണത്തിെൻറ ഭാഗമായി ആദിവാസികളുടേയും ബി.പി.എല്‍ കുടുംബങ്ങളുടേയും വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നത് ഏപ്രില്‍ 21ന് മുമ്പായി പൂര്‍ത്തിയാക്കും. വൈദ്യുതീകരണം മാര്‍ച്ച് 31 മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സമയം നീട്ടുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ളത് ബത്തേരിയിലാണ്. 1832 വീടുകള്‍ക്കാണ് വൈദ്യുതിയില്ലാത്തത്. ഇതില്‍ 500 വീടുകളുടെ വയറിങ് പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷന്‍ നല്‍കി. ബാക്കിയുള്ളവയുടെ വയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. 13,630 അപേക്ഷകളാണ് ജില്ലയിലുള്ളത്. ഇതില്‍ 6,285 വീടുകളുടെ വയറിങ് പൂര്‍ത്തിയാക്കി. 6,130 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. കെ.എസ്.ഇ.ബി നേരിട്ടാണ് വയറിങ് ചെയ്യുന്നത്. വയറിങ് ജോലിക്കാരെ കണ്ടെത്തി വീടുകളുടെ കരാര്‍ ഇവരെ ഏല്‍പിക്കും. അതിനാല്‍, ഉടമ വയറിങ് ചെയ്യേണ്ട ആവശ്യമില്ല. മൂന്ന് ബള്‍ബ്, ഒരു പ്ലഗ് പോയൻറ് എന്നിവയാണ് സ്ഥാപിക്കുന്നത്. ഇതിനായി 5,000 രൂപയാണ് കരാര്‍ ജോലിക്കാര്‍ക്ക് കെ.എസ്.ഇ.ബി നല്‍കുന്നത്. ആദിവാസി വീടുകള്‍ക്കാണ് പ്രധാനമായും വൈദ്യുതി ലഭിക്കാത്തത്. പോസ്റ്റില്ലാത്തതിനാലും ഉടമ വയറിങ് ചെയ്യാത്തതിനാലുമെല്ലാം നിരവധി വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ചില വീടുകളുടെ വയറിങ് പൂര്‍ത്തിയാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കണക്ഷന്‍ ലഭിച്ചിരുന്നില്ല. വയറിങ് ഏറ്റെടുത്ത കാറുകാര്‍ പണി പൂര്‍ത്തിയാക്കാത്തവയുമുണ്ട്. എന്നാല്‍, പുതിയ പദ്ധതിയില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് കണക്ഷന്‍ നല്‍കുന്നത്. ഏപ്രില്‍ 21ഓടെ എല്ലാ വീടുകള്‍ക്കും വൈദ്യുതി നല്‍കാനുള്ള കഠിനശ്രമമാണ് കെ.എസ്.ഇ.ബി നടത്തുന്നത്. നൂറു ശതമാനവും വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.