കൽപറ്റ: കുടിവെള്ളം, ആരോഗ്യം, ഭവനം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി ജില്ല പഞ്ചായത്തിെൻറ പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. വരൾച്ചയെ പ്രതിരോധിക്കാൻ ജലസേന രൂപവത്കരിക്കുന്നതടക്കമുള്ള ശ്രദ്ധേയ പദ്ധതികൾ ഇടംപടിച്ച ബജറ്റ് 111,39,72,944 രൂപ വരവും, 101,85,36,000 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്. ജില്ലയുടെയും, എട്ടു ലക്ഷത്തിലധികം വരുന്ന ജനസമൂഹത്തിെൻറയും സമഗ്ര മുന്നേറ്റമാണ് ബജറ്റിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് പ്രസിഡൻറ് ടി. ഉഷാകുമാരി, വൈസ്പ്രസിഡൻറ് പി.കെ. അസ്മത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. മിനി, എ ദേവകി, അനില തോമസ്, മെംബർമാരായ പി. ഇസ്മായിൽ, കെ.ബി. നസീമ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.