പുൽപള്ളി: കാർഷിക മേഖലക്ക് ഉൗന്നൽ നൽകി പുൽപള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ്. കാർഷിക മേഖലയെയും അതിനോടനുബന്ധിച്ച ക്ഷീരമേഖലയെയും പുനരുജ്ജീവിപ്പിക്കാനും വരൾച്ച ലഘൂകരണത്തിന് പ്രതിരോധ നടപടികൾ സ്വീകരിക്കാനും പശ്ചാത്തല വികസന പദ്ധതികൾ ഉൗർജിതമാക്കാനും മുൻഗണന നൽകി 2017^18ലെ പുൽപള്ളി പഞ്ചായത്ത് ബജറ്റ് ഭരണസമിതി യോഗം അംഗീകരിച്ചു. 34,13,79,000 രൂപ വരവും 33,86,68,000 രൂപ ചെലവും 27,11,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് കെ.ജെ. പോൾ അവതരിപ്പിച്ചു. പുൽപള്ളി പഞ്ചായത്തിലെ കൃഷിഭൂമിയെ തരിശുരഹിതമാക്കുക എന്ന ഉദ്ദേശ്യത്തോടെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. നെൽകൃഷി േപ്രാത്സാഹനത്തിന് 20 ലക്ഷം, കിഴങ്ങുവിള േപ്രാത്സാഹനത്തിന് അഞ്ചു ലക്ഷം, ജൈവ പച്ചക്കറികൃഷിക്ക് 10 ലക്ഷം, പട്ടികവർഗ വിഭാഗത്തിന് ജൈവ നെൽകൃഷിക്ക് 10 ലക്ഷം, സംയോജിത വിള സംരക്ഷണ പദ്ധതികൾക്കും കാർഷിക ഇൻഷുറൻസിനും മൂന്നു ലക്ഷം, കാർഷികോൽപന്നങ്ങളെ മൂല്യവർധിതമാക്കാൻ മൂന്നു ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. പുൽപള്ളി പഞ്ചായത്തിലെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ ക്ഷീരമേഖലയെ സംരക്ഷിക്കാൻ േപ്രാത്സാഹനവില നൽകുന്നതിന് 40 ലക്ഷം, കന്നുകുട്ടി പരിപാലനത്തിന് 10 ലക്ഷം, കുടുംബശ്രീ ക്ഷീരസാഗരം പദ്ധതിക്ക് 7.50 ലക്ഷം, ക്ഷീരകർഷകർക്ക് 50 ശതമാനം സബ്സിഡിയോടെ ധാതുലവണങ്ങൾ നൽകുന്നതിന് രണ്ടു ലക്ഷം, വിവിധ മൃഗ മത്സ്യ കൃഷി േപ്രാത്സാഹനത്തിന് 60 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. വരൾച്ചനിവാരണത്തിന് നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ കുടിവെള്ള കിണറുകളും റീചാർജ് ചെയ്യുന്നതിന് 10 ലക്ഷം രൂപ, കാർഷിക വനവത്കരണത്തിന് രണ്ടു ലക്ഷം രൂപ, താഴെഅങ്ങാടി കടവ് സംരക്ഷണത്തിന് മൂന്നു ലക്ഷം രൂപ, കടമാൻതോട് പുനർജീവന പദ്ധതി രൂപരേഖ തയാറാക്കുന്നതിന് രണ്ടു ലക്ഷം രൂപ, പെരുമുണ്ട, മുദ്ദള്ളി തോടുകളുടെ പുനഃസ്ഥാപന പദ്ധതി തയാറാക്കാൻ ഒരു ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഭവനനിർമാണത്തിന് രണ്ടര കോടിയോളം വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല വികസന പദ്ധതിയിൽ പുൽപള്ളി ബസ്സ്റ്റാൻഡ് വികസനത്തിന് 50 ലക്ഷം രൂപ, റോഡ് വികസനം പരിപാലനം എന്നിവക്ക് നാലു കോടി രൂപ, ആധുനിക ശ്മശാനനിർമാണത്തിന് 50 ലക്ഷം രൂപ, പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടനിർമാണത്തിന് രണ്ടു കോടി രൂപ, മാലിന്യസംസ്കരണ പ്ലാൻറിന് സ്ഥലമെടുക്കാൻ 25 ലക്ഷം രൂപ, ഫയർ ആൻഡ് റസ്ക്യൂ സ്ഥലമെടുപ്പിന് 25 ലക്ഷം രൂപ എന്നിങ്ങനെയും ബജറ്റിൽ തുക മാറ്റിെവച്ചിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ മേഖലകളുടെയും ജനവിഭാഗത്തിെൻറയും വികസനത്തെ ലക്ഷ്യമാക്കിയാണ് ബജറ്റ് തയാറാക്കിയതെന്ന് വൈസ് പ്രസിഡൻറ് പറഞ്ഞു. യോഗത്തിൽ പ്രസിഡൻറ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. സിന്ധു ബാബു, ടി.ബി. അനിൽ മോൻ, ശോഭന പ്രസാദ്, പി.എ. മുഹമ്മദ്, എം.ടി. കരുണാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.