കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​മി വി​ഷ​യ​ത്തി​ൽ പി.​സി. തോ​മ​സ്​ കോ​ട​തി​യി​ൽ

കൽപറ്റ: കൽപറ്റ കലക്ടറേറ്റിന് മുന്നിൽ 590ാം ദിവസം സത്യഗ്രഹം തുടരുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കാനായി കേരള ഹൈകോടതിയിൽ ഹരജി നൽകിയതായി കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. 1967ൽ വിലകൊടുത്ത് വാങ്ങി ഏലം, കാപ്പിയുൾപ്പെടെ കൃഷി ചെയ്ത് വീടുവെച്ച് താമസിച്ചുപോന്നിരുന്ന വസ്തുവിൽനിന്ന് അവരെ സർക്കാർ ബലമായി ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ 40 വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ഇൗ കർഷക കുടുംബത്തെ കേരളത്തിൽ അധികാരത്തിൽ മാറി മാറി വന്ന സർക്കാറുകൾ അവഗണിക്കുകയും നിയമപോരാട്ടങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി ദ്രോഹിക്കുകയും ചെയ്തതിനാൽ കേരള സർക്കാറിനെതിരെയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. കുടുംബത്തെ ദ്രോഹിച്ച വിവരം കാട്ടി 23.4.16ന് വിജിലൻസ് അണ്ടർ സെക്രട്ടറി നൽകിയ റിപ്പോർട്ടും നിയമപരമായി ഇൗ കുടുംബത്തിന് അവകാശപ്പെട്ട സ്ഥലം തിരികെ നൽകപ്പെടേണ്ടതാണെന്ന് സൂചിപ്പിച്ച് വയനാട് സബ് കലക്ടർ നൽകിയ റിപ്പോർട്ടും സർക്കാർ കോടതിയിൽനിന്നും മറച്ചുവെച്ചതായി കാണിച്ച് ഇവയുെട കോപ്പിയും ഹരജിയോടൊപ്പം ഹൈകോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.