കൽപറ്റ: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ജില്ലയിൽ ലോക ജലദിനാചരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി. അസൈനാർ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി സ്കറിയ പൗലോസ്, കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ സി. ഡിനിൽ സോണി, ബി. വിവേക് എന്നിവർ സംസാരിച്ചു. ‘മലിനജലം പുനരുപയോഗിക്കേണ്ടതിെൻറ ആവശ്യകത’ എന്നതാണ് ഈ വർഷത്തെ ആശയം. മീനങ്ങാടി പഞ്ചായത്തിെൻറ കൈവശമുള്ള കുളം പഞ്ചായത്ത് ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും കർഷകരും കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് വൃത്തിയാക്കി. ദിനാചരണത്തിെൻറ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കി ജില്ല ഇൻഫർമേഷൻ ഓഫിസിൽനിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്ത ലോക ജലദിന പോസ്റ്റർ വാർഡുകൾതോറും പ്രദർശിപ്പിച്ചു. കൽപറ്റ: ലോക ജലദിനത്തോടനുബന്ധിച്ച് ജില്ല സാക്ഷരത മിഷെൻറ ആഭിമുഖ്യത്തിൽ തുല്യത പഠിതാക്കളുടെയും േപ്രരക്മാരുടെയും ജലദിന പ്രതിജ്ഞ സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ. ബി.എസ്. തിരുമേനി ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സാക്ഷരത മിഷൻ കോഓഡിനേറ്റർ പി.പി. സിറാജ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കിനാത്തി, പി. മൊയ്തൂട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. അസി. കോഓഡിനേറ്റർ പി.എൻ. ബാബു സ്വാഗതവും പി.വി. ജാഫർ നന്ദിയും പറഞ്ഞു. ജലദിന പോസ്റ്റർ ട്രാൻസ്ജെൻഡർ ജില്ല കൺവീനർ ബൈജുവിന് നൽകി കലക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി: ലോക ജലദിനത്തോടനുബന്ധിച്ച് കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി ജലസംരക്ഷണ ദിനാചരണം നടത്തുന്നതിെൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂല്‍പുഴ പഞ്ചായത്തിലെ കണ്ണങ്കോട് ജലസംരക്ഷണ പ്രതിജ്ഞ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍.ഒ. ദേവസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പ്രസിഡൻറ് വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജോസ് പനമട, കെ.എ. ചന്തു, എം.കെ. ബാലൻ, കെ.കെ. രവി, പി.സി. മാത്യു, സി.ഒ. വര്‍ഗീസ്, സി.എൻ. രാജന്‍, കെ. സെയ്തലവി, എം.സി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുന്നമ്പറ്റ: കുന്നമ്പറ്റ നൂറുൽ ഇസ്ലാം സെക്കൻഡറി മദ്റസയിലെ എസ്.കെ.എസ്.ബി.വി ആൻഡ് സ്റ്റാഫ് കൗൺസിലിെൻറ സംയുക്താഭിമുഖ്യത്തിൽ ലോക ജലദിനേത്താടനുബന്ധിച്ച് ജലദിന സന്ദേശപ്രയാണം, പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, അസംബ്ലി എന്നിവ നടത്തി. മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ഫൈസി റിപ്പൺ ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹദ് ഹസനി നെല്ലിമുണ്ട, മദ്റസ ലീഡർ മുഹമ്മദ് ഷിനാസ്, ഖാദർ മുസ്ലിയാർ, ഹംസ മുസ്ലിയാർ, ഉമർ മുസ്ലിയാർ, റാഫി, നിസാർ, അജ്മൽ, ജുനൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.