പുൽപള്ളി: ആനക്കൊമ്പുമായി രണ്ടുപേരെ വനപാലകർ പിടികൂടി. അമരക്കുനി മൂലയിൽ റെജി (45), മണൽവയൽ ആനപ്പാറ അനൂപ് (36) എന്നിവരെയാണ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. രഹസ്യവിവരത്തെതുടർന്ന് അന്വേഷണ സംഘം കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. കൊമ്പിന് ആവശ്യക്കാർ എന്ന നിലയിൽ വനപാലകസംഘം ഇവരെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പുൽപള്ളിയിലെ സ്വകാര്യ ഹോട്ടലിൽെവച്ച് കച്ചവടം ഉറപ്പിച്ചു. പിന്നീട് ഒളിപ്പിച്ചുവെച്ച ആനക്കൊമ്പുമായി ബുള്ളറ്റ് മോേട്ടാർസൈക്കിളിൽ വരും വഴിയാണ് ഇവരെ കാപ്പിസെറ്റിൽെവച്ച് വനപാലകർ പിടികൂടിയത്. അഞ്ചു കിലോയോളം തൂക്കമുള്ള ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്. കാലപ്പഴക്കമുള്ള കൊമ്പുകളാണിവ. ഇവർക്ക് ആനക്കൊമ്പുകൾ നൽകിയത് പുൽപള്ളി അമരക്കുനി ദേവശ്ശേരി സോമനാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ചുവരുന്നതായി വനപാലകർ അറിയിച്ചു. പുൽപള്ളി റേഞ്ച് ഓഫിസർ സജികുമാറിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായി വനപാലകർ പറഞ്ഞു. കൽപറ്റ ഫ്ലയിങ് സ്ക്വാഡ് സ്പെഷൽ ഓഫിസർ പത്മനാഭെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.