അ​ഖി​ല വ​യ​നാ​ട് വോ​ളി​ ടൂ​ര്‍ണ​മെൻറ്​ നാളെ മുതൽ

സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവ് നാഷനല്‍ ലൈബ്രറി സഫലം^2017 അഖില വയനാട് വോളിബാള്‍ ടൂര്‍ണമെൻറ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വട്ടക്കാവുങ്കല്‍ ജാനകി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കും തയ്യില്‍ ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കുംവേണ്ടി ഇൗമാസം 24 മുതല്‍ 31 വരെ തയ്യില്‍ ജോര്‍ജ് മെമ്മോറിയല്‍ ഗ്രൗണ്ടിലാണ് മത്സരം നടത്തുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ വിദഗ്ധ പരിശീലകരുടെ ശിക്ഷണത്തില്‍ കോച്ചിങ് ക്യാമ്പും സംഘടിപ്പിക്കും. വയോജനങ്ങള്‍ക്ക് ഒത്തുചേരുന്നതിനും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും സഹായകമാകുന്നതിനുവേണ്ടി രൂപവത്കരിച്ച നന്മഗൃഹം വയോജനവേദിയുടെ ഉദ്ഘാടനവും ടൂര്‍ണമെൻറിനോടനുബന്ധിച്ച് നടത്തും. 24ന് വൈകീട്ട് മൂന്നിന് നൂല്‍പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന്‍ കുമാര്‍ ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്യും. 27ന് വൈകീട്ട് മൂന്നിന് വയോജനവേദി ഉദ്ഘാടനവും മുന്‍കാല വോളിബാള്‍ താരങ്ങളെ ആദരിക്കലും ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ നിര്‍വഹിക്കും. 31ന് വൈകീട്ട് ആറിന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി ഉദ്ഘാടനം ചെയ്യും. ബത്തേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഡി. സുനില്‍ സമ്മാനദാനം നിര്‍വഹിക്കും. സി.എം. ജോണ്‍സൻ, കെ.കെ. ശശിധരന്‍, എ.കെ. സ്റ്റീഫന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.