മാനന്തവാടി: കാടിെൻറ പ്രാധാന്യം ഓര്‍മപ്പെടുത്തി ഇന്ന് വീണ്ടുമൊരു അന്താരാഷ്ട്ര വനദിനം ആചരിക്കുന്നു. വനം സംരക്ഷിക്കുന്നതിനായി ൈകയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികൾ അപ്പോഴും പാതിവഴിയിലാണ്. വിവിധ കാലങ്ങളിലായി വനം കൈയേറിയവരെ ഒഴിപ്പിക്കാന്‍ ഹൈകോടതി നല്കിയ നിർദേശംപോലും നടപ്പാകുന്നില്ല. കേവലം നോട്ടീസുകള്‍ നല്കി കണ്ണില്‍ പൊടിയിട്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് വനംവകുപ്പിെൻറ നടപടികൾ. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജില്ലയിലെ രണ്ടു വനം ഡിവിഷനുകളിലായി 1739 ഹെക്ടര്‍ ഭൂമി കൈയേറിയിട്ടുണ്ട്. നോർത്ത് വയനാട് ഡിവിഷനില്‍ 369.74 െഹക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 1369.29 ഹെക്ടര്‍ ഭൂമിയുമാണ് കൈയേറിയത്. ഇത് പലസമയങ്ങളിലായി വന്‍കിടക്കാരും ചെറുകിടക്കാരും മുഖ്യധാര രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ആദിവാസികളും കൈയേറിയതാണ്. ൈകയേറ്റം ഒഴിയാൻ നോർത്ത് വയനാട്ടിൽ 49 പേർക്കും സൗത്ത് വയനാട്ടിൽ 22 പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മാനന്തവാടി റേഞ്ചിലെ മക്കിയാട് ഏതാനും ചെറുകിട ൈകയേറ്റങ്ങൾ ഒഴിപ്പിച്ചതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, 2015 സെപ്റ്റംബർ നാലിനുണ്ടായ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1977ന് ശേഷം കൈയേറിയ വനഭൂമികള്‍ തിരിച്ചുപിടിക്കുന്നതിനായി വനംവകുപ്പ് 2016 ഒക്ടോബറില്‍ ചില നീക്കങ്ങള്‍ നടത്തുകയുണ്ടായി. 1957ലെ വനസംരക്ഷണ നിയമത്തിെൻറയും 1961ലെ വനനിയമപ്രകാരവുമായിരുന്നു നടപടികളാരംഭിച്ചത്. വനം അഡീഷനല്‍ പ്രിന്‍സിപ്പൽ കണ്‍സര്‍വേറ്ററെ നോഡല്‍ ഓഫിസറായി നിയമിച്ചായിരുന്നു നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്താകെ ഇത്തരത്തില്‍ 7900 ഹെക്ടര്‍ ൈകയേറ്റഭൂമി ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. വയനാട്ടില്‍ രണ്ട് ഡിവിഷനുകളിലായി 1142 ഹെക്ടര്‍ കൈയേറ്റങ്ങള്‍ 1977ന് ശേഷം നടന്നിട്ടുണ്ടെന്നായിരുന്നു നിഗമനം. വനം വകുപ്പില്‍ വന്നുചേര്‍ന്ന ഇ.എഫ്.എല്‍, നിക്ഷിപ്ത ഭൂമികളിലെ കൈയേറ്റമുള്പ്പെടെയാണിത്. വനഭൂമിയില്‍നിന്ന് ഒഴിയാന്‍ ഏഴു മുതല്‍ പതിനഞ്ചു ദിവസം വരെ സമയം അനുവദിച്ച് കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കുകയാണുണ്ടായത്. ഇതിനുശേഷം ഇവര്‍ ഒഴിയുന്നില്ലെങ്കില്‍ നിയമനടപടികളുമായി നീങ്ങാനായിരുന്നു തീരുമാനം. എന്നാൽ, ഹൈകോടതിക്ക് മുമ്പാകെ വനംവകുപ്പ് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ നോട്ടീസ് നല്കിയതൊഴിച്ചാല് ആറു മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല. വനംവകുപ്പിെൻറ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ വനഭൂമിയില്‍ കുടില്‍ കെട്ടി നാമമാത്ര സമരം നടത്തിവരുന്ന ആദിവാസി സംഘടനകളുള്‍പ്പെടെ പ്രതിരോധവുമായി രംഗത്തുവരുകയുണ്ടായി. ഇതോടെ ഒഴിപ്പിക്കല്‍ നടപടികൾ മരവിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.