മേപ്പാടി: ഭൂമി പ്രശ്നങ്ങള്‍ സങ്കീർണമാകുന്നതിെൻറ സൂചനയായി ഹാരിസണ്‍ കൈവശഭൂമികളില്‍ കൈയേറ്റങ്ങള്‍ വർധിക്കുന്നു. അധികമായി കൈവശംവെക്കുന്ന ഭൂമികളുടെ നിയമസാധുത സർക്കാർതന്നെ കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ഭൂമി കൈവശപ്പെടുത്തുന്ന സംഭവങ്ങള്‍ ഇനിയും വർധിക്കാനാണ് സാധ്യത. ഹാരിസണ്‍ മലയാളം നെടുങ്കരണ ഡിവിഷനിൽപെട്ട ഒന്നാം നമ്പറില്‍ വിവിധ രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ അടുത്തിടെ നടന്ന കൈയേറ്റങ്ങളാണ് ഒടുവിലത്തേത്. ഇതിന് മുമ്പും എച്ച്.എം.എല്‍ കൈവശഭൂമിയില്‍ പല ഘട്ടങ്ങളിലായി കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അതിനെയൊന്നും ഫലപ്രദമായി പ്രതിരോധിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. തങ്ങള്‍ കൈവശം വെച്ചുവരുന്ന ഭൂമികളിലൊന്നും യഥാർഥ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കമ്പനിയുടെ പക്കല്‍ രേഖകളില്ല എന്നതാണ് കാരണം. കമ്പനിയുടെ നിയമപരമായ സാധുതതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിലാണ് കമ്പനി കൈവശംവെക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ നിയമപരമായി കോടതിയില്‍ സർക്കാർ ചോദ്യം ചെയ്തെന്ന വാർത്തകള്‍ വന്നത്. അനധികൃതമായും അധികമായും കൈവശം വെച്ചുവരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്താന്‍ സർക്കാർ ആലോചിക്കുന്നതായും വാർത്തകള്‍ പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് കൈയേറ്റങ്ങള്‍ ശക്തിപ്പെടുന്നത്. എച്ച്.എം.എല്‍ നെടുങ്കരണ ഡിവിഷനിലെ ഒന്നാം നമ്പറില്‍ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞദിവസങ്ങളില്‍ നടന്ന കൈയേറ്റങ്ങളാണ് ഒടുവിലത്തേത്. ബി.ജെ.പി, സി.പി.എം പാർട്ടി അനുഭാവികളില്‍ ചിലരാണ് തേയിലച്ചെടികളില്ലാത്ത ഭാഗത്ത് കൈയേറിയിട്ടുള്ളത്. ഒന്നാം നമ്പറില്‍ കൈയേറിയ സ്ഥലത്ത് ബി.ജെ.പിയുടെ കൊടികളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് പാർട്ടികളുടെ ഒൗേദ്യാഗിക പിന്തുണയുണ്ടോ എന്നത് വ്യക്തമല്ല. കമ്പനി അധികൃതരുടെ പരാതിയെതുടർന്ന് പൊലീസ് സ്ഥലം സന്ദർശിെച്ചങ്കിലും നടപടിയൊന്നും സ്വീകരിച്ചതായി സൂചനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.