കൽപറ്റ: മാലിന്യ സംസ്കരണത്തിനും കുടിവെള്ളം, പാർപ്പിടം എന്നിവക്കും പശ്ചാത്തല മേഖലക്കും മുന്തിയ പരിഗണന നൽകി കൽപറ്റ നഗരസഭയുടെ ബജറ്റ്. വൈസ് ചെയർമാൻ പി.പി. ആലി അവതരിപ്പിച്ച ബജറ്റ് പ്രതിപക്ഷത്തിെൻറ വലിയ എതിർപ്പുകളില്ലാതെ പാസാക്കി. 191,26,67,000 രൂപ വരവും 190,73,54,100 രൂപ ചെലവും 53,12,900 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണിത്. ശുചിത്വ മിഷെൻറ സഹകരണത്തോടെ അഞ്ചുകോടി രൂപ ചെലവിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കും. എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ പട്ടികവർഗക്കാരടക്കമുള്ളവർക്ക് പി.എം.എ.വൈ ലൈഫ് ഭവനപദ്ധതിക്ക് 15 കോടി നീക്കിവെച്ചു. ആർദ്രം, വഴികാട്ടി, ഹരിതകേരളം, സമഗ്ര വിദ്യാഭ്യാസ പദ്ധതികൾക്ക് ഒരു കോടി രൂപ വകയിരുത്തി. ദാരിദ്ര്യനിർമാർജനത്തിന് ഉൗന്നൽ നൽകി 3.5 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. സ്വയംതൊഴിൽ പദ്ധതികൾക്കായി രണ്ടു കോടി വകയിരുത്തി. മൂന്നു കോടി ചെലവിൽ ആധുനിക ടൗൺഹാൾ നിർമിക്കും. പശ്ചാത്തല മേഖലയിൽ മൂന്നു കോടി ചെലവിൽ ‘വികസനം എെൻറ നഗരത്തിൽ’ പദ്ധതി, ആരോഗ്യരംഗത്ത് 55 ലക്ഷം രൂപ ചെലവിൽ ‘സർവർക്കും ആരോഗ്യം’ പദ്ധതി, ശിശുവികസനത്തിന് 75 ലക്ഷത്തിെൻറ ‘ശിശുക്കൾ നാടിെൻറ നന്മ’ പദ്ധതി, വയോജന രംഗത്ത് ഒരു കോടി രൂപ ചെലവിൽ ‘വൃദ്ധസൗഹൃദ നഗരസഭ’ പദ്ധതി ്എന്നിവയുമുണ്ട്. മാലിന്യ നിർമാർജനത്തിനായി 150 ലക്ഷം രൂപ ചെലവിൽ ‘കൽപറ്റ മാതൃക നഗരം’, വനിത ക്ഷേമത്തിെൻറ ഭാഗമായി ‘സ്ത്രീസൗഹൃദ നഗരം’ പദ്ധതി തുടങ്ങിയവ നടപ്പാക്കും. പട്ടികജാതി വികസന മേഖലയിൽ സമഗ്രവികസനം ലക്ഷ്യമാക്കി 125 ലക്ഷം രൂപ ചെലവിൽ പ്രത്യേക ഘടക പദ്ധതി നടപ്പാക്കും. കൃഷിക്കും മൃഗസംരക്ഷണത്തിനും 70 ലക്ഷം രൂപ വകയിരുത്തി. 25 ലക്ഷം ചെലവിൽ ആധുനിക യോഗ സെൻറർ ആരംഭിക്കും. പാവപ്പെട്ടവർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് ജനറൽ ആശുപത്രിയിൽ കാരുണ്യ ഫാർമസി ആരംഭിക്കും. ഇതിന് 20 ലക്ഷം രൂപയാണ് നീക്കിവെച്ചത്. അമ്പിലേരിയിൽ 44 കോടി രൂപ ചെലവിൽ സ്പോർട്സ് സ്റ്റേഡിയം നിർമിക്കും. സ്വാമിനാഥൻ ഫൗണ്ടേഷെൻറ സഹകരണത്തോടെ എട്ടു ലക്ഷം രൂപ ചെലവിൽ കുടിവെള്ള ശുദ്ധീകരണ പദ്ധതി നടപ്പാക്കും. ആദിവാസികളുടെ പോഷകാഹാരത്തിനായി ‘വീട്ടുമുറ്റത്ത് പോഷകാഹാര പച്ചക്കറിത്തോട്ട കൃഷി’ പദ്ധതി നടപ്പാക്കും. ഇതിനുവേണ്ടി 5,08,000 രൂപ നീക്കി വെച്ചു. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ഹരിതവത്കരണത്തിന് ആറു ലക്ഷം വകയിരുത്തി. പവർകട്ടും വോൾേട്ടജ് ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ സഹായത്തോടെ 14.5 കോടി രൂപ ചെലവിൽ പവർ ഡെവലപ്െമൻറ് സ്കീം (െഎ.പി.ഡി.എസ്) നടപ്പാക്കും. പുതിയ സ്റ്റാൻഡിൽനിന്ന് ബൈപാസിലേക്ക് സ്ഥലം ഏറ്റെടുത്ത് റോഡ് നിർമിക്കും. അഞ്ചു കോടി രൂപ ചെലവിൽ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കും. നഗരപരിധിയിലെ തോടുകളും പുഴകളും നീരുറവകളും സംരക്ഷിക്കുന്നതിനുവേണ്ടി 10 ലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ പുതിയ ഒാഫിസ് ഹാൾ സമുച്ചയം പൂർത്തീകരിക്കുന്നതിന് ലോക ബാങ്ക് സഹായം ഒരു കോടി രൂപ വകയിരുത്തി. കെട്ടിടം ഇൗ വർഷംതന്നെ തുറക്കും. 53 ആദിവാസി കോളനികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി നാലു കോടി രൂപ ചെലവിൽ ഗോത്രാരോഗ്യ പദ്ധതി നടപ്പാക്കും. കോളനി വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും. അനധികൃത നിർമാണങ്ങൾക്കും ലൈസൻസില്ലാത്ത കച്ചവടക്കാർക്കും മാലിന്യം വലിച്ചെറിയുന്നവർക്കും പഴകിയ ഭക്ഷ്യപദാർഥങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കുമെതിരെ പരമാവധി പിഴ ചുമത്തുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ ഉമൈബ െമായ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.