മാനന്തവാടി: ജനങ്ങളിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ത്രിവർണം കുടുംബസംഗമം നഗരസഭ കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െതരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളിലേക്ക് ഇറങ്ങുന്ന രീതി അവസാനിപ്പിക്കണം. ജനങ്ങൾ വിലകയറ്റത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. മോദിയും പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് താൽപര്യമില്ല. ഭരണമില്ലെങ്കിലും അവർക്ക് പരമാവധി സഹായങ്ങൾ ചെയ്തുകൊടുക്കാൻ പ്രവർത്തകരും നേതാക്കളും തയാറാകണമെന്നും ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ കോൺഗ്രസിലും യു.ഡി.എഫിലുമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ഡെന്നീസ് കണിയാരം അധ്യക്ഷത വഹിച്ചു. നേതാക്കളായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.കെ. അബ്രഹാം, എൻ.ഡി. അപ്പച്ചൻ, പി.വി. ജോർജ്, അഡ്വ. എൻ.കെ. വർഗീസ്, എക്കണ്ടി മൊയ്തൂട്ടി, കെ.ഇ. വിനയൻ എന്നിവർ സംസാരിച്ചു. കെ.എം. മത്തായി സ്വാഗതവും ബാബു പുളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.