പുൽപള്ളി: മഴ പെയ്തേതാെട കബനി നദിയിൽ നീരൊഴുക്ക് വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചിരുന്നു. കാലവർഷം ചതിച്ചതിനാൽ കബനി നദി വറ്റിവരണ്ട നിലയിലായിരുന്നു ഒരാഴ്ച മുമ്പുവരെ. പാറക്കെട്ടുകൾ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നു കബനിയും അനുബന്ധ ജലസ്രാതസ്സുകളും. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെടുക്കുന്ന കബനി പദ്ധതിയുടെ പ്രവർത്തനവും താളംതെറ്റിയിരുന്നു. സമീപകാലത്ത് കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ മരക്കടവിൽ നാട്ടുകാർ തടയണ നിർമിച്ചിരുന്നു. നീരൊഴുക്ക് കുറഞ്ഞതിനാൽ പല ദിവസങ്ങളിലും കബനി പദ്ധതിയുടെ പമ്പിങ് നടത്താൻ പറ്റാത്ത അവസ്ഥയും ഉണ്ടായി. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മഴ ലഭിച്ചില്ലെങ്കിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ പെയ്ത മഴയാലാണ് കബനിയിൽ ജലനിരപ്പ് ഉയർന്നത്. അതേസമയം, വയനാട്ടിൽ പെയ്ത മഴയുടെ ഗുണം പൂർണമായും ലഭിച്ചത് കർണാടകക്കാണ്. വയനാട്ടിലെ അഞ്ച് പുഴകൾ ചേർന്നുണ്ടാകുന്ന കബനിയിലെ ജലം പൂർണമായും ഒഴുകിയെത്തിയത് കർണാടകയിലെ ബീച്ചനഹള്ളി ഡാമിലാണ്. 84 അടി ഉയരമുള്ള അണക്കെട്ടിൽ നാൽപതടിയോളം വെള്ളമായി കഴിഞ്ഞ ആഴ്ച കുറഞ്ഞിരുന്നു. വയനാട്ടിൽ മഴ പെയ്തതോടെ ജലനിരപ്പ് 60 അടിയോളമായി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.