മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവം തുടങ്ങിയതോടെ ജനപ്രവാഹം. മാർച്ച് 15ന് തുടങ്ങി മാർച്ച് 28ന് അവസാനിക്കുന്നതാണ് വള്ളിയൂർക്കാവ് ഉത്സവം. ഏഴാം നാളാണ് കൊടിയേറ്റം. അന്നു മുതൽ വള്ളിയൂർക്കാവിലേക്ക് ജനങ്ങളുടെ ഒഴുക്കാരംഭിക്കും. വയനാടിെൻറ സംസ്കൃതിയാകെ ഒത്തുചേരുന്നതാണ് ഈ ഉത്സവത്തിെൻറ പ്രത്യേകത. ജാതിയുടെയും മതത്തിെൻറയും അതിർവരമ്പുകൾക്കപ്പുറം ജനങ്ങൾ ഈ ഉത്സവപ്പറമ്പിൽ ഒത്തുചേരും. കാർഷിക ജില്ലയായ വയനാട്ടിലെ ജനങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് കാർഷിക ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നതും കാർഷികോപകരണങ്ങൾ വാങ്ങിയിരുന്നതും വിത്തുകൾ ശേഖരിച്ചിരുന്നതും ഈ ഉത്സവപ്പറമ്പിൽവെച്ചായിരുന്നു. നിൽപുപണം നൽകി ആദിവാസികളെ അടിമകളാക്കി വെച്ചിരുന്നതും ഉത്സവനാളുകളിലായിരുന്നു. ശക്തമായ പോരാട്ടങ്ങളാണ് ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കിയത്. എന്നാൽ, കാവെന്നത് ആദിവാസികൾക്കിന്നും വികാരമാണ്. ഒരു കാവ് അവസാനിച്ചാൽ അന്നുതുടങ്ങും പിറ്റേ വർഷത്തെ കാവിനായുള്ള കാത്തിരിപ്പും ഒരുക്കവും. കാവിെൻറ അവസാന നാളായ മാർച്ച് 28ന് പുലരുന്നതു മുതൽ വയനാടൻ ഉൗരുകളിലെ വഴികളെല്ലാം അവസാനിക്കുന്നത് കാവിലാണ്. വൈകുന്നേരമാകുമ്പോഴേക്കും മാനന്തവാടി താലൂക്കിലെ വിവിധ കാവുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നുമുള്ള അടിയറകൾ കാവിലേക്ക് പ്രയാണം തുടങ്ങും. ഗജവീരന്മാരും വാദ്യമേളങ്ങളും താലപ്പൊലിയും കലാരൂപങ്ങളും എല്ലാം ചേർന്ന വർണാഭമായ യാത്രയാണത്. രാത്രിയോടെ കാവിലെത്തുന്ന അടിയറകൾക്ക് ശേഷം ആറാട്ടു തറയിലേക്ക് ആറാട്ട് നടക്കും. തുടർന്ന് നടക്കുന്ന കോലംകൊറയോടെ കാവിന് തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.