കേണിച്ചിറ: സ്വകാര്യ റിസോർട്ട് വനഭൂമി കൈയേറിയെന്നാരോപിച്ച് വനം വകുപ്പ് മണ്ണുമാന്തി യന്ത്രംകസ്റ്റഡിയിലെടുത്തു. പൂതാടി പഞ്ചായത്തിലെ കേണിച്ചിറ എടക്കാടുള്ള സ്വകാര്യ റിസോർട്ടിനെതിരെയാണ് വനംവകുപ്പ് രംഗത്തിറങ്ങിയത്.സ്വകാര്യ റിസോർട്ടിന് എട്ട് ഏക്കർ സ്ഥലമാണുള്ളത്. ഇതുകൂടാതെ 60 സെൻറ് സ്ഥലവും ഇവർ കൈവശപ്പെടുത്തിയിരുന്നു. കൈവശപ്പെടുത്തിയ സ്ഥലത്ത് ഹിറ്റാച്ചി ഉപയോഗിച്ച് നവീകരണം നടത്തുമ്പോഴാണ് വനം വകുപ്പ് എത്തിയത്. പാതിരി സൗത്ത് സെക്ഷനിലെ നെയ്കുപ്പ വനയോരത്ത് പത്തു വർഷത്തിലേറെയായി റിസോർട്ട് പ്രവർത്തിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സ്ഥലമിടപാട് നടക്കുമ്പോൾ എട്ട് ഏക്കറിന് പുറമെ മുൻ സ്ഥലമുടമ കൈവശം വെച്ചിരുന്ന 60 സെൻറും റിസോർട്ട് നടത്തിപ്പുകാർക്ക് കൈമാറ്റം ചെയ്തിരുന്നു. വനം വകുപ്പ് ഇടപെട്ടതോടെ കോടതിയിൽ കേസുമായി. ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർ സജികുമാർ രാരോത്ത്, നെയ്കുപ്പ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മുസ്തഫ സാദിഖ്, ഫോറസ്റ്റ് ഓഫിസർമാരായ കെ.യു. സുരേന്ദ്രൻ, ഇ.കെ. അച്ചപ്പൻ, പി.എസ്. ബിനീഷ്, പി.കെ. സദൻ, മാനുവൽ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് വനം അധികൃതർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.