മാനന്തവാടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ശ്രീചിത്തിര മെഡിക്കല്‍ സെൻററിനായി കണ്ടെത്തിയ ഭൂമി റവന്യൂ വകുപ്പില്‍നിന്ന് ഏറ്റെടുത്ത് ശ്രീചിത്തിര അധികൃതർക്ക് കൈമാറുന്നതിൽ ആരോഗ്യ വകുപ്പ് അധികൃതർക്ക് വൈമനസ്യം. റവന്യൂ നിയമ നടപടികൾ പൂർത്തിയാക്കി ഒരു വർഷം മുമ്പ് രേഖകൾ ആരോഗ്യ വകുപ്പിന് കൈമാറിയതാണ്. തുടർ നടപടിക്കുള്ള ഫയൽ ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ മേശപ്പുറത്ത് വിശ്രമിക്കുകയാണ്. 2016 ജനുവരിയിലാണ് റവന്യൂ വകുപ്പ് ഭൂമി ആരോഗ്യ വകുപ്പിന് കൈമാറിയത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ബോയ്സ് ടൗണില്‍ കണ്ടെത്തിയ സര്‍വേ നമ്പര്‍ 5/1 ബിയില്‍പ്പെട്ട ഗ്ലൻലെവൻ എസ്േറ്ററ്റിെൻറ 50 ഏക്കര്‍ സ്ഥലമാണ് ശ്രീചിത്തിര സെൻററിനായി ഏറ്റെടുത്തത്. നിലവില്‍ ഭൂമി ആരും ശ്രദ്ധിക്കാനില്ലാതെ കാടുകയറി പ്രദേശവാസികള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ ഇവിടെയുള്ള കെട്ടിടത്തിെൻറ മേല്‍ക്കൂര തകരുകയും ചെയ്തിട്ടുണ്ട്. നീണ്ടകാലത്തെ അനിശ്ചിതത്വങ്ങള്‍ക്കും നിയമക്കുരുക്കുകള്ക്കുമൊടുവിലാണ് 2015 അവസാനത്തില്‍ ശ്രീചിത്തിര കേന്ദ്രത്തിനായി 19 കോടി രൂപയുടെ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ചത്. ഇതില്‍നിന്നാണ് രണ്ടു കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന് കൈമാറിയിരിക്കുന്നത്. ബാക്കി തുക ജില്ല കലക്ടറുടെ അക്കൗണ്ടിലാണുള്ളത്. ഭൂമി സംബന്ധിച്ച് കോടതിയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനനുസരിച്ച് ഈ തുക നല്‍കാനാണ് നിര്‍ദേശമുണ്ടായത്. 2009ലാണ് ശ്രീചിത്തിര മെഡിക്കല്‍ കേന്ദ്രത്തിെൻറ കീഴില്‍ ഉപകേന്ദ്രം വയനാട്ടില്‍ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടക്കത്തില്‍ 200 ഏക്കര്‍ ഭൂമിയായിരുന്നു ഇതിനായി കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്രയും ഭൂമി ഒരുമിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് 50 ഏക്കര്‍ സ്ഥലം മതിയെന്നു തീരുമാനിക്കുകയും തവിഞ്ഞാലിലെ ഗ്ലെൻ ലെവൻ എസ്േറ്ററ്റ് ഇതിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു. എന്നാല്‍, നിയമക്കുരുക്കുള്ള ഭൂമിയായതിനാല്‍ സ്ഥലം ഏറ്റെടുപ്പ് അനന്തമായി നീണ്ടുപോയി. സ്ഥലമുടമയില്‍നിന്ന് 1945ല്‍ 99 വര്‍ഷത്തേക്ക് രജിസ്ട്രേഡ് പാട്ടച്ചാര്‍ത്ത് പ്രകാരമാണ് കൃഷി ആവശ്യത്തിന് ഗ്ലെൻലെവൻ എസ്റ്റേറ്റിന് ഭൂമി ലഭിക്കുന്നത്. ഈ ഭൂമി വില്പന നടത്തുന്നതിനെതിരെ ഭൂവുടമയുടെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് വൈത്തിരിയിലെ ആദിവാസി ഭൂമിയും മക്കിമലയിലെ റവന്യൂ ഭൂമിയും പരിഗണിച്ചെങ്കിലും അവയൊന്നും സ്വീകാര്യമായില്ല. ഭൂമിക്ക് റവന്യൂ വകുപ്പ് നിശ്ചയിച്ച തുക നല്കിയ ശേഷം ഭൂമി പാട്ടത്തിന് നല്‍കിയവരില്‍നിന്ന് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരമാണ് രണ്ടുകോടി രൂപ റവന്യൂ വകുപ്പിന് കൈമാറിയിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി തറക്കല്ലിടാന്‍ യു.ഡി.എഫ് നീക്കം നടത്തിയെങ്കിലും അപ്രതീക്ഷിതമായി നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിയ ഇടതുമുന്നണി അതുകഴിഞ്ഞതോടെ ശ്രീചിത്തിര വിഷയം മറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.