സുല്‍ത്താന്‍ ബത്തേരി: രാജീവ് ഗാന്ധി മിനി ബൈപാസ് ശിലാസ്ഥാപനം തിങ്കളാഴ്ച വ്യവസായ മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കുമെന്ന് നഗരസഭ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 12 മണിക്ക് ഗാന്ധി ജങ്ഷന് സമീപം ബൈപാസ് നിര്‍മാണം ആരംഭിക്കുന്നിടത്ത് ശിലാസ്ഥാപനം നടത്തും. തുടര്‍ന്ന് ടൗണ്‍ഹാളിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കും. പൊതുസമ്മേളനം ടൗണ്‍ഹാളില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന് എം.എൽ.എ അധ്യക്ഷത വഹിക്കും. സ്ഥലം നല്‍കിയവരെ ജില്ല പ്രസിഡൻറ് ടി. ഉഷകുമാരി ആദരിക്കും. സ്വകാര്യ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച് കൈപ്പഞ്ചേരി വഴി ചുള്ളിയോട് റോഡില്‍ ഗ്യാസ് പമ്പിന് സമീപത്തെത്തുന്നതാണ് ബൈപാസ്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നശേഷം ഉടമകളുമായി നിരന്തരം ചര്‍ച്ച നടത്തിയാണ് സ്ഥലമേറ്റെടുത്തത്. പരേതനായ കക്കോടന്‍ അബ്ദുൽ ഖാദറിെൻറ അവകാശികളില്‍നിന്ന് 26 സെൻറും കോഴിക്കോട് സ്വദേശി പുത്തന്‍വീട്ടില്‍ പ്രഭാകരെൻറ മൂന്നു സെൻറ് സ്ഥലവുമേറ്റെടുത്താണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നത്. റോഡ് നിര്‍മാണത്തിനായി 2016 ^17 വാര്‍ഷിക പദ്ധതിയില്‍ 92 ലക്ഷം രൂപ വകയിരുത്തി. 800 മീറ്റര്‍ റീടാറിങ്ങും 400 മീറ്റര്‍ സൈഡ് കെട്ടി മണ്ണ് നിറച്ച് കല്‍വര്‍ട്ട് നിര്‍മിക്കുന്നതുമാണ് പദ്ധതിയുടെ ഒന്നാംഘട്ടം. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ചെയര്പേഴ്സന് സി.കെ. സഹദേവൻ, ഡെപ്യൂട്ടി ചെയര്പേഴ്സന് ജിഷ ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എൽ. സാബു, ബാബു അബ്ദുറഹ്മാന്, എല്‍സി പൗലോസ്, പി.കെ. സുമതി, വത്സ ജോസ്, സെക്രട്ടറി സി.ആർ. മോഹനന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.