മാനന്തവാടി: ഹെൽമറ്റ്വേട്ടക്കിടെ പൊലീസ് മർദിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾ വ്യാഴാഴ്ച ബത്തേരി സബ്കോടതിയിൽ എത്തി മൊഴി നൽകും. തൊട്ടിൽപാലം കാവിലുംപാറ ചാപ്പൻതോട്ടം ഓതറ കുന്നേൽ റോയി തോമസിനാണ് (46) ഞായറാഴ്ച പുൽപള്ളിയിൽ മർദനമേറ്റത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ മർദനമേറ്റ കാര്യം പറഞ്ഞതിനെ തുടർന്ന് മജിസ്ട്രേറ്റ് ചികിത്സ തേടാനും വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ജില്ല ആശുപത്രിയിൽ കഴിയുന്ന ഇയാളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. സംഭവം വിവാദമായ തോടെയാണ് പുൽപള്ളി പൊലീസ് ബുധനാഴ്ച രാവിലെ മൊഴി രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുെന്നങ്കിലും മാധ്യമവാർത്തകളെ തുടർന്ന് സംഭവം വിവാദമായതോടെ ബുധനാഴ്ചയാണ് മൊഴിയെടുക്കാൻ പൊലീസ് നിർബന്ധിതരായത്. ജാമ്യമില്ല വകുപ്പുകൾപ്രകാരം കേെസടുത്താണ് ഇയാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. റോയി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുൽപള്ളി സി.ഐ അബ്ദുൽ ബഷീർ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് പൊലീസ് ചീഫിന് കൈമാറും. അതേസമയം, എഫ്.ഐ.ആറിെൻറ കോപ്പി ലഭിച്ചാലുടൻ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലയിൻറ് അതോറിറ്റി സെൽ എന്നിവിടങ്ങളിൽ പരാതി നൽകുമെന്ന് റോയിയുടെ സഹോദരൻ ഷാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.