കൽപറ്റ: കാഞ്ഞിരത്തിനാൽ ജോർജിെൻറ ഭൂമിയുമായി ബന്ധപ്പെട്ട ഹൈകോടതി വിധി വന്ന സാഹചര്യത്തിൽ ഇദ്ദേഹം കൈവശംവെച്ചിരുന്ന ഭൂമി ഏതെന്ന് കണ്ടെത്താൻ വയനാട് കലക്ടറെ ചുമതലപ്പെടുത്തിയതായി സി.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ ജോർജ് സമരസാഹയ സമിതിയുടെയും മറ്റും ആഭിമുഖ്യത്തിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് കലക്ടറേറ്റിൽ ആത്മഹത്യ ഭീഷണി മുഴക്കി സമരം നടന്നിരുന്നു. യുവജനതാദള്‍^എസ് ജില്ല ജനറല്‍ സെക്രട്ടറി സി.പി. റഈസ്, സമരസഹായ സമിതി കണ്‍വീനര്‍ പി.പി. ഷൈജല്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. മാർച്ച് 15ന് മുഖ്യമന്തിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാമെന്ന് എ.ഡി.എം അറിയിച്ചതിെന തുടർന്നാണ് അന്ന് അവർ സമരം അവസാനിപ്പിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് ബുധനാഴ്ച തിരുവനന്തപുരത്ത് മന്ത്രി ഇ. ചന്ദ്രശേഖരെൻറ സാന്നിധ്യത്തിൽ യോഗം ചേർന്ന് കാഞ്ഞിരത്തിനാൽ കുടുംബം കൈവശം വെച്ച ഭൂമി കണ്ടെത്താൻ കലക്ടറെ ചുമതലപ്പെടുത്തിയത്. യോഗത്തിൽ എം.എൽ.എക്ക് പുറമെ റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യൻ, എ.പി.സി.സി.എഫ് പി.കെ. കേശവൻ, വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.