സുൽത്താൻ ബത്തേരി: ‘അറിവിെൻറ നിർമാണം; പുതിയ വാതായനങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി മാർ ബസേലിയോസ് ബി.എഡ് കോളജിെൻറയും കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ കേരള ഘടകത്തിെൻറയും അസോസിയേഷൻ ഓഫ് ഇൻറർനാഷനൽ റിസേർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിെൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർദേശീയ വിദ്യാഭ്യാസ സമ്മേളനം ആരംഭിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കോളജ് രക്ഷാധികാരിയും മാനേജറുമായ ബത്തേരി രൂപത മെത്രാൻ ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. മെക്സികോ യുനൈറ്റഡ് നേഷൻസ് റീജനൽ സെൻറർ ഓഫ് എക്സ്പേർട്ടൈസ് ഓൺ എജുക്കേഷൻ ഫോർ സസ്റ്റൈനബിൾ െഡവലപ്മെൻറ് സ്ഥാപക പ്രഫ. ഡോ. കരോലിന ലോപ്പസ് വിഷയാവതരണം നടത്തി. കോഴിക്കോട് ഫാറൂഖ് െട്രയിനിങ് കോളജ് മുൻ പ്രിൻസിപ്പലും കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ പ്രസിഡൻറുമായ ഡോ. സി.പി.എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എസ്. ഗീത, ഡോ. വി.എം. ശശികുമാർ, ഡോ. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.വി. അനിൽകുമാർ സ്വാഗതവും ജനറൽ കൺവീനർ ഫാ. സാമുവേൽ പുതുപ്പാടി നന്ദിയും പറഞ്ഞു. ടി. ബിനോജ്, ഷൈൻ പി. ദേവസ്യ, രജീഷ് കുമാർ, വിപിൻ രാജ്, രാജീവ് ജോസഫ്, പി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.