സുൽത്താൻ ബത്തേരി: ഉടമകളെ കബളിപ്പിച്ച് ബസ് ചേസീസ് വിൽപന നടത്തിയ കമ്പനിക്കെതിരെ അനിശ്ചിതകാല ഉപരോധം തുടങ്ങി. കമ്പനിയുടെ സർവിസ് സെൻററിന് മുന്നിലാണ് ഉപരോധം. 2016 മാർച്ച് 31ന്ശേഷം യൂറോ4 വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്ന ഉത്തരവ് നിലനിൽക്കെയാണ് അശോക് ലൈലാൻഡ് കമ്പനിയും ഡീലർമാരും ചേസീസുകൾ വിൽപന നടത്തിയത്. ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തെന്നറിയിച്ച് കബളിപ്പിച്ചാണ് വിൽപന നടത്തിയത്. ബസുകളുടെ ബോഡി നിർമാണം പൂർത്തിയാക്കി ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് രജിസ്േട്രഷൻ ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലായത്. വിവരം കമ്പനിയെയും ഡീലർമാരെയും അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. രജിസ്േട്രഷൻ നടക്കാതെ വന്ന മറ്റു വാഹനങ്ങളുടെ കമ്പനികൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയോ, ആവശ്യമായ കോടതിവിധി നേടിയെടുക്കുകയോ ചെയ്തു. എന്നാൽ, ബസുടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കമ്പനി തയാറാകുന്നില്ല. പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും. ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സി.പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സജി ചീങ്ങേരി, പി.കെ. ഹരിദാസ്, ഒ.പി. ഐസക്, ബ്രിജേഷ്, കെ. തോമസ്, കെ.ജി. റെജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.