കൽപറ്റ: കൽപറ്റ മാരിയമ്മൻ ദേവി ക്ഷേത്ര മഹോത്സവം ഏപ്രിൽ ആറു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തുന്നതിന് സംഘാടക സമിതി തീരുമാനിച്ചു. ഏപ്രിൽ ആറിന് രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമവും ഏഴിന് തൃകാല പൂജയും വൈകീട്ട് 6.30ന് ദീപാരാധയും രാത്രി ഏഴുമണിക്ക് ഭരതനാട്യം അരങ്ങേറ്റവും നൃത്തസന്ധ്യയും ഉണ്ടാകും. ഏഴിന് വൈകീട്ട് 6.30ന് ദീപാരാധന നടക്കും. രാത്രി എട്ടുമണിക്ക് കരകം എഴുന്നള്ളത്ത് റാട്ടക്കൊല്ലി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കും. ഒമ്പതിന് 12 മണിക്ക് പ്രസാദ ഉൗട്ട്. വൈകീട്ട് നാലുമണിക്ക് കരകാട്ടം. ഏഴുമണിക്ക് സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. എ.സി. ബാലകൃഷ്ണൻ ആധ്യാത്മിക സന്ദേശം നൽകും. 8.30ന് അരങ്ങേറ്റവും നൃത്തനൃത്ത്യങ്ങളും. ഏപ്രിൽ ഒമ്പതിന് രാവിലെ അഞ്ചുമണി മുതൽ മഹാഗണപതി ഹോമവും തൃകാല പൂജയും. വൈകീട്ട് 6.30ന് ദീപാരാധനയും 6.45ന് ഇരട്ട തായമ്പകയും. രാത്രി ഏഴുമുതൽ വിവിധ ആദിവാസി കോളനികളിൽനിന്നും തൃത്താലങ്ങളുമായി എത്തുന്ന കാഴ്ചവരവുകൾക്കുള്ള സ്വീകരണം. രാത്രി 12ന് ഘോഷയാത്ര. പത്തിന് രാവിലെ നാലുമണിക്ക് കനലാട്ടവും അഞ്ചുമണിക്ക് ഗുരുസിയാട്ടം മഹാഗണപതി ഹോമം തൃകാല പൂജ എന്നിവയും വൈകീട്ട് 6.30ന് ദീപരാധനയും നടക്കും. ഏഴുമണിക്ക് കരകം ഒഴുക്കൽ. തുടർന്ന് നട അടക്കും. രാത്രി 7.30ന് നടത്തുന്ന വനപൂജയോടെ ഉത്സവ പരിപാടികൾ സമാപിക്കും. ഏപ്രിൽ 14 വിഷു ദിവസം നട തുറന്ന് വിഷുക്കൈനീട്ടം വിതരണം ചെയ്യും. മഹോത്സവം നടത്തിപ്പിനുള്ള ഫണ്ട് ജനറൽ കൺവീനർ എം. മോഹനന് തുക നൽകി കെ.ജെ. ജീവേന്ദ്രൻ പുളിയാർമല ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: എം. മോഹനൻ (ജന. കൺ.), കെ. രാജൻ (ധനകാര്യം), ഗിരീഷ് കൽപറ്റ (േപ്രാഗ്രാം), വി.കെ. ബിജു, വി. സനിൽകുമാർ (ഓഫിസ് നിർവഹണം), എ.സി. അശോക് കുമാർ, ആർ. മോഹൻ കുമാർ (ഭക്ഷണം), ചന്ദ്രൻ പണിക്കർ (ക്ഷേത്രകാര്യം), പി.കെ. സുരേഷ് കുമാർ (വളൻറിയർ), എം.കെ. ഗ്രീഷിത്ത് (അലങ്കാരം), ദാസ് കൽപറ്റ (ലൈറ്റ് ആൻഡ് സൗണ്ട്), ചന്ദ്രിക ഗോപാല കൃഷ്ണൻ (ഘോഷയാത്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.