കൽപറ്റ: ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന കുടുംബത്തിന് നീതി ലഭ്യമാക്കുന്നില്െലന്ന് ആരോപിച്ച് യുവാക്കൾ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ വയനാട് കലക്ടറേറ്റ് രണ്ടുമണിക്കൂറിലേറെ ഉദ്വേഗഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ചു. വയനാട് കലക്ടറേറ്റ് പടിക്കൽ 574 ദിവസമായി സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ ജോർജിെൻറ കുടുംബത്തിന് ഒരുവിധ നിയമതടസ്സങ്ങളും ഇല്ലാതിരുന്നിട്ടും ഭൂമി വിട്ടുകൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ അമാന്തം കാട്ടുന്നുവെന്നാരോപിച്ചാണ് വെള്ളിയാഴ്ച രാവിലെ 10.30ഓടെ യുവജനതാദൾ (എസ്) ജില്ല ജനറൽ സെക്രട്ടറി സി.പി. റഈസ്, എം.സി. ഷാറോൺ എന്നിവർ കലക്ടറേറ്റിലെ ജില്ല ആസൂത്രണ ഭവെൻറ നാലുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിച്ചില്െലങ്കിൽ താഴേക്ക് ചാടുമെന്ന പ്രഖ്യാപനവുമായാണ് ഇവർ മുകളിൽ നിലയുറപ്പിച്ചത്. ജീവനക്കാരും നാട്ടുകാരുമടക്കം നിരവധി പേരാണ് തടിച്ചുകൂടിയത്. കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് കെട്ടിടത്തിനു മുകളിൽനിന്ന് ഇവർ ഉറക്കെ ആവശ്യപ്പെട്ടു. ഇതിനിടെ, കാഞ്ഞിരത്തിനാൽ ജോർജ് കുടുംബ സമര സഹായസമിതി പ്രവർത്തകർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ആത്മഹത്യ ഭീഷണിയുയർത്തിയിട്ടും വിഷയത്തിൽ കലക്ടർ ഇടപെടാതെ വന്നതോടെ സമരസഹായ സമിതി കൺവീനർ പി.പി. ഷൈജൽ, ചെയർമാൻ സുരേഷ് ബാബു, സാലി റാട്ടക്കൊല്ലി എന്നിവർ കലക്ടറുടെ ചേംബറിലേക്ക് കുതിച്ചു. കലക്ടർ സ്ഥലത്തില്െലന്ന് മനസ്സിലായതോടെ എ.ഡി.എം ഓഫിസിലേക്ക് പോയ ഇവർക്കുപിന്നാലെ പൊലീസുമെത്തി. ജോർജിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളികളുമായി വാതിൽ തുറന്ന് അകത്തുകയറാൻ ശ്രമിച്ച സമരക്കാരെ പൊലീസ് തടഞ്ഞു. ഓഫിസിെൻറ വാതിൽ അകത്തുനിന്ന് പൂട്ടി. ഇതിനിടെ എത്തിയ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി സമരക്കാരുമായി സംസാരിച്ചു. ഈ വിഷയത്തിൽ നീതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്െലന്ന് സമരക്കാർ അദ്ദേഹത്തോട് പറഞ്ഞു. ഡിവൈ.എസ്.പി എ.ഡി.എമ്മുമായി ഫോണിൽ സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ ഈ മാസം 15ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയതായി അറിയിച്ചു. എന്നാൽ, ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്നായി സമരക്കാർ. അതോടെ എ.ഡി.എം എഴുതിനൽകിയ അറിയിപ്പ് സമരസഹായ സമിതി പ്രവർത്തകർ കെട്ടിടത്തിനു മുകളിൽ ചെന്ന് കാണിച്ചതോടെയാണ് ആത്മഹത്യ ഭീഷണി മുഴക്കിയവർ വഴങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിൽ റവന്യൂ, വനം മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ സമരമസഹായ സമിതി നേതാക്കളും സംബന്ധിക്കുമെന്ന് സമരക്കാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കൽപറ്റ ഫയർഫോഴ്സും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.