കൽപറ്റ: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി(ആവാസ്) ജില്ലയിൽ നടപ്പാക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ ജോലിചെയ്യുന്ന 18നും 60നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കായാണ് പദ്ധതി. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തൊഴിലാളികളുടെ ആധാർ കാർഡ്, ൈഡ്രവിങ് ലൈസൻസ്, െതരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിെൻറ അടിസ്ഥാനത്തിൽ ആ സ്ഥലത്തുവെച്ചുതന്നെ അധികൃതർ ഇൻഷുറൻസ് ലിങ്ക്ഡ് തിരിച്ചറിയൽ കാർഡ് നൽകും. ആവാസ് പദ്ധതി പ്രകാരം പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രിയിൽനിന്നും പ്രതിവർഷം 15,000 രൂപയുടെ സൗജന്യ ചികിത്സ തൊഴിലാളികൾക്ക് ലഭ്യമാകും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ല കലക്ടർ ചെയർമാനായും ജില്ല ലേബർ ഓഫിസർ കൺവീനറായും, ജില്ല മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരുൾപ്പെട്ട കമ്മിറ്റിക്ക് രൂപം നൽകും. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതിനും, കാർഡ് വിതരണം നടത്തുന്നതിനും മുനിസിപ്പൽ ചെയർമാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പ്രസിഡൻറുമാർ, വാർഡ് മെംബർമാർ എന്നിവരുടെ സഹായം തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.