സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ സാംക്രമികരോഗങ്ങള്‍ പടരുന്നു. നായ്ക്കട്ടിയില്‍ യുവതിക്ക് ഡിഫ്തീരിയയും ബത്തേരിനഗരത്തിലെ ഇതരസംസ്ഥാനതൊഴിലാളിക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇതോടെ ഏഴാമത്തെ ഡിഫ്തീരിയയാണ് ജില്ലയില്‍ ഈ വർഷം സ്ഥിരീകരിച്ചത്. തൊണ്ടവേദനയും പനിയുമായി ജൂണ്‍ മൂന്നിനാണ് യുവതി നൂല്‍പ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയത്. പിന്നീട് ഇവരെ ബത്തേരി താലൂക്കാശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വൈറോളജി ലാബില്‍ നിന്നും പരിശോധനക്കായി സ്വാബ് ശേഖരിച്ചശേഷം യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. വ്യാഴാഴ്ച പരിശോധനഫലം വന്നതോടെയാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരേത്ത പൂതാടി, ചീരാല്‍ എന്നിവിടങ്ങളിലും ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. ഡിഫ്തീരിയ കൂടുതല്‍ ആളുകളിൽ സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ബത്തേരിനഗരത്തിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഉത്തര്‍ പ്രദേശുകാരനായ യുവാവിനെ ഞായറാഴ്ചയാണ് ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് മലേറിയ സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ആറാമത്തെ മലേറിയയാണ് ഈ വർഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ഭേദമാകുന്നതിനാല് ഇയാളെ ബത്തേരിയിലെ താമസസ്ഥലത്തേക്ക് പറഞ്ഞയച്ചു. ഈ വര്‍ഷം രണ്ടുപേര്‍ക്ക് ചികുന്‍ ഗുനിയയും 77 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 97 പേര് ഡെങ്കിപ്പനി സംശയത്തിൽ നിരീക്ഷണത്തിലുമാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സാംക്രമികരോഗങ്ങള്‍ പിടിപെടുന്നത് വളരെ കൂടുതലാണ്. ഇടവിട്ട് മഴ പെയ്യുന്നതിനാലാണ് ഡെങ്കിപ്പനി വളരെ പെെട്ടന്ന് പടരുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫിസില്‍ നിന്ന് അറിയിച്ചു. തുടര്‍ച്ചയായി മഴ പെയ്താല്‍ രോഗം പടരുന്നത് കുറയും. സാംക്രമികരോഗങ്ങള്‍ പടരാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.