കൽപറ്റ: നഞ്ചൻകോട് -വയനാട്- നിലമ്പൂർ റെയിൽപാതക്ക് കർണാടകയുടെ താൽപര്യമില്ലായ്മയാണ് തടസ്സമെന്നും എന്നാൽ, സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് പാതക്കായുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൽപറ്റയിൽ എൽ.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി കർണാടകയിൽ പോയി ഉയർന്നതലത്തിൽ ചർച്ച നടത്തി. ചർച്ചയിൽ ഇപ്പോൾ അവർക്ക് ഇതിനോട് താൽപര്യമില്ലെന്നാണ് അറിയിച്ചത്. അതുകൊണ്ട് നമ്മൾ അത് ഉപേക്ഷിക്കുയല്ല. അവരെ യോജിപ്പിലേക്ക് കൊണ്ടുവരാൻ വീണ്ടും ശ്രമം നടത്തും. കോഴിക്കോട്- കൊല്ലെഗൽ ദേശീയ പാതയുടെ കാര്യത്തിൽ കർണാടക സർക്കാറുമായി ഇനി മന്ത്രിതല ചർച്ച നടത്തും -മുഖ്യമന്ത്രി പറഞ്ഞു. മാട്ടിറച്ചി നിരോധനത്തിൽ കേന്ദ്രം തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇവിടെ ആർക്കും അവർക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്ന രീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി വൃക്ഷത്തൈ നടേണ്ട ദിവസമാണെന്നും ഇതിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വിജയൻ ചെറുക്കര, പി.എം. ജോയി എന്നിവർ സംസാരിച്ചു. ഇ.പി. ശങ്കരനമ്പ്യാർ സ്വാഗതവും പി.എം. ശിവരാമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.