കൽപറ്റ: എച്ച്.എസ്.എ മലയാളം ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഇതുവരെ നടക്കാത്ത തസ്തികമാറ്റ പരീക്ഷക്കായി ഒഴിവുകള്‍ മാറ്റിവെക്കുന്നതായി ഉദ്യോഗാര്‍ഥികളുടെ പരാതി. കാലഹരണപ്പെട്ട നിയമം മൂലം നിരവധി ഉദ്യോഗാര്‍ഥികൾക്കാണ് അവസരം നഷ്ടപ്പെടുന്നത്. ഇൗയിടെയാണ് തസ്തികമാറ്റപരീക്ഷക്ക് വിജ്ഞാപനംക്ഷണിച്ചത്. ഇതിനായി ഒഴിവുകള്‍ പിടിച്ചുവെക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. സര്വിസിലുള്ളവര്ക്കുവേണ്ടി വകുപ്പുകള്‍ ചേര്‍ന്നുനടത്തുന്ന ഒത്തുകളിയാണിതെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. ഒഴിവുകള്‍ മാറ്റിവെക്കുന്നതിനു പുറമെ സര്‍വിസിലുള്ളവരെ തിരുകിക്കയറ്റാന്‍ കെ-ടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. പി.എസ്.സി പോലും കെ-ടെറ്റ് നിര്‍ബന്ധമാക്കിയിട്ടും സര്‍വിസിലുള്ളവര്‍ക്ക് പ്രത്യേക ഇളവു നൽകുന്നതാണ് ഉത്തരവ്. തസ്തികമാറ്റത്തിനായി എച്ച്.എസ്.എ മലയാളത്തിെൻറ മൂന്ന് ഒഴിവുകള്‍ പി.എസ്.സി ജില്ല ഓഫിസില്‍ മാറ്റിവെച്ചിട്ടുണ്ട്. തസ്തികമാറ്റപരീക്ഷയും തുടര്‍നടപടികളും പൂര്‍ത്തിയാകാന്‍ കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും വേണം. വകുപ്പിനുള്ളില്‍തന്നെ ശതമാനക്കണക്കിന് തസ്തികമാറ്റനിയമനം നടത്തിയതിന് ശേഷമാണ് പി.എസ്.സിയില്‍ നിന്ന് തസ്തികമാറ്റത്തിന് അയക്കുന്നത്. സാധാരണ തസ്തികമാറ്റ ഒഴിവുകള്‍ക്ക് തനത് ലിസ്റ്റ് ഇല്ലെങ്കിലും നിലവിലുള്ള ജനറല്‍ ലസ്റ്റില്‍ നിന്ന് നിയമനം നടത്താറാണ് പതിവ്. എന്നാല്‍, ജില്ലയില്‍ പരീക്ഷ പോലും നടത്താത്ത സാഹചര്യത്തിലാണ് ഒഴിവുകള്‍ മാറ്റിവെച്ചിരിക്കുന്നത്. മറ്റുവകുപ്പുകളില്‍ തസ്തികമാറ്റത്തിന് 30 ശതമാനം മാത്രമാണ് നീക്കിവെച്ചതെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ അത് 70 ശതമാനമാണ്. ഭാഷാവിഷയങ്ങള്ക്ക് പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നത് വെറും 30 ശതമാനം മാത്രമാണ്. മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ മാറ്റിവെച്ച തസ്തികമാറ്റഒഴിവുകള് നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്ന് നികത്തണമെന്ന് എച്ച്.എസ്.എ മലയാളം റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. എച്ച്.എസ്.എ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2017 ഏപ്രില്‍ 11നാണ്. ഇതിനുശേഷം വയനാട് വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ടുചെയ്തത്. ഒമ്പത് ഒഴിവുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ മൂന്നെണ്ണം മാത്രമാണ് പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടിയത്. അതില്‍തന്നെ രണ്ട് ഒഴിവുകളില്‍ മാത്രമാണ് നിയമനശിപാര്‍ശ അയച്ചത്. തസ്തികമാറ്റത്തിന് ഒഴിവ് മാറ്റിവെച്ചതുപോലെ സംവരണലിസ്റ്റില്‍ നിലവിലില്ലാത്തവര്ക്കുപകരം ജനറല്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനും അധികൃതര്‍ തയാറാകുന്നില്ല. പുതിയ മലയാളം എച്ച്.എസ്.എ ലിസ്റ്റില്‍ ഭിന്നശേഷിക്കാരായ ആരും ഇല്ല. എന്നാല്‍, ഈ തസ്തികയില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇനി വരുന്ന രണ്ടുലിസ്റ്റുകളില് കൂടി ഭിന്നശേഷിക്കാര്‍ ഇല്ലെങ്കില്‍ മാത്രമേ ഈ ഒഴിവില്‍ ജനറല്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തൂ. ഇതിന് പത്തുവര്‍ഷമെങ്കിലും കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.