മാനന്തവാടി: വേതന വർധന ആവശ്യപ്പെട്ട് മാനന്തവാടി താലൂക്കിലെ സംയുക്ത ബസ് തൊഴിലാളികൾ നടത്തിവരുന്ന പണിമുടക്ക് രണ്ടാം ദിവസവും പൂർണം. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി തിങ്കളാഴ്ച മുതൽ ജില്ലതലത്തിലേക്ക് സമരം വ്യാപിപ്പിക്കും. ഇതരജില്ലകളിൽനിന്നു വരുന്ന സ്വകാര്യ ബസുകളും തടയാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ 29ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ കൂലി 30 രൂപയും കലക്ഷൻ ബത്ത ഒരു രൂപ തോതിലും വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇവ നടപ്പാക്കാൻ മാനന്തവാടി താലൂക്കിലെ ബസ് മുതലാളിമാർ തയാറായില്ല. ഇതോടെയാണ് സമരം തുടങ്ങിയത്. പുൽപള്ളിയിലും സമാനമായ സംഭവത്തെ തുടർന്ന് ഞായറാഴ്ച മുതൽ പണിമുടക്ക് തുടങ്ങിയിരുന്നു. മാനന്തവാടിയിൽ ഞായറാഴ്ചയായിരുന്നിട്ടും യാത്രക്കാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പ്രൈവറ്റ് ബസുകൾ മാത്രം ഓടുന്ന സ്ഥലങ്ങളിലെ യാത്രക്കാരാണ് വലഞ്ഞത്. ഇത്തരം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്താൻ തയാറാകാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ജില്ല ഭരണകൂടത്തിെൻറ നിലപാടിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.