മാനന്തവാടി: കാട്ടാനശല്യം രൂക്ഷമായതോടെ പൊറുതിമുട്ടിയ നാട്ടുകാർ വനപാലകരെ ബന്ധികളാക്കി. തോൽപ്പെട്ടി പ്രദേശത്തിറങ്ങിയ ഒറ്റക്കൊമ്പനെ തുരത്താനെത്തിയ ഡെപ്യൂട്ടി റേഞ്ചറടക്കമുള്ളവരെയാണ് ഞായറാഴ്ച രാവിലെ നാട്ടുകാർ തടഞ്ഞുവെച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെെയത്തിയ കാട്ടാനയെ വനപാലകരെത്തി ഞായറാഴ്ച ഒമ്പതുമണിയോടെ കാട്ടിലേക്ക് കടത്തുകയായിരുന്നു. ഇതിനുശേഷമാണ് കാട്ടാനശല്യത്തിന് പരിഹാരം തേടി പ്രദേശവാസികൾ വനപാലകരെ തടഞ്ഞത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ ദിനേശ് ശങ്കർ, തിരുനെല്ലി എസ്.ഐ ജിനേഷ് എന്നിവർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് 11 മണിയോടെയാണ് വനപാലകരെ വിട്ടയച്ചത്. നോർത്ത് വയനാട് സെക്ഷൻ അപ്പപാറ ഫോറസ്റ്റ് ജീവനക്കാരെയും രാത്രിയിൽ നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. വനം ഉദ്യോഗസ്ഥർ പ്രദേശത്ത് റോന്ത് ചുറ്റുന്നതിനു പുറമേ ആനയിറങ്ങുന്ന സ്ഥലങ്ങളിൽ ജനജാഗ്രത കമ്മിറ്റിയംഗങ്ങളെ ഉൾപ്പെടുത്തി ആനകളെ നിരീക്ഷിക്കും, ആനയിറങ്ങുന്ന സമയത്തുതന്നെ ഓടിക്കാനുള്ള നടപടി സ്വീകരിക്കും, പ്രദേശവാസിയായ പാറക്കണ്ടി റഫീക്കിെൻറ, കാട്ടാന ചവിട്ടിപ്പൊളിച്ച ടാങ്കിന് പകരം പുതിയത് നൽകും തുടങ്ങിയ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയേതാടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.