മേപ്പാടി: റിപ്പണ്‍ ഗവ. ഹൈസ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്ത് മൂന്നുവർഷം പിന്നിട്ടിട്ടും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതർ അനാസ്ഥ തുടരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാത്ത അവസ്ഥയിലാണ് പുതിയ അധ്യയന വർഷവും ആരംഭിക്കുന്നത്. 73 വർഷം എൽ.പി സ്കൂളായി പ്രവർത്തിച്ചതിന് ശേഷമാണ് 2013-14 വർഷത്തില്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നത്. ആവശ്യമായ അധ്യാപകരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്ന് വിദ്യാർഥികളുടെ സമരവും അരങ്ങേറിയിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തില്‍ വളരെ വൈകിയാണ് അഞ്ച് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. അവർ പിരിഞ്ഞുപോവുകയും ചെയ്തു. ഇംഗ്ലീഷ്, ബയോളജി അധ്യാപകരില്ലാതെയാണ് രണ്ട് ബാച്ചുകള്‍ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എന്നിട്ടും കഴിഞ്ഞ ബാച്ചില്‍ 38 പേർ പരീക്ഷ എഴുതിയതില്‍ 34 പേർ (89.47 ശതമാനം) വിജയിച്ചു. ഹൈസ്കൂളിന് സ്വന്തമായി കെട്ടിടമില്ല. പ്രധാനാധ്യാപകനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. ചില വിഷയങ്ങള്‍ക്ക് അധ്യാപകരുമില്ല. ആർ.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്കൂള്‍ അപ്ഗ്രേഡ് ചെയ്തതെങ്കിലും ഇതടക്കം ജില്ലയിലെ അഞ്ച് സ്കൂളുകളെ ഒഴിവാക്കിയാണ് ലിസ്റ്റ് അധികൃതർ മുകളിലേക്കയച്ചതെന്നാണ് അറിയുന്നത്. ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനാല്‍ ആർ.എം.എസ്.എ ഫണ്ട് ലഭിക്കാനുള്ള അവസരവും നഷ്ടമായി. ജില്ല പഞ്ചായത്ത് അനുവദിച്ച 20 ലക്ഷംകൊണ്ട് ഗ്രൗണ്ടിെൻറ പ്രവൃത്തി നടക്കുന്നുണ്ട്. യു.പി സ്കൂളിെൻറ കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവർത്തിക്കുന്നത്. മൂന്നു ഡിവിഷന് വേണ്ടത്ര കുട്ടികളാണ് എസ്.എസ്.എൽ.സിക്ക് പുതിയ വർഷത്തേക്കുള്ളത് -90 പേർ. ആകെ ഒരു ഡിവിഷന് മാത്രമാണ് അനുവദിച്ചത്. ഹൈസ്കൂളിലെ ഒരധ്യാപികക്ക് പ്രധാനാധ്യാപികയുടെ ചുമതല നല്‍കിയിരിക്കുകയാണ്. പ്രധാനാധ്യാപകനെ നിയമിക്കാന്‍ അധികൃതർ ഇനിയും തയാറായിട്ടില്ല. സർക്കാറും വിദ്യാഭ്യാസ വകുപ്പ് മേധാവികളും സ്കൂളിനോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ബാലാരിഷ്ടതകള്‍ മാറാത്ത സ്കൂളിലേക്കയക്കുന്ന കുട്ടികളുടെ ഭാവിയോർത്ത് രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയ നാട്ടുകാർ സ്കൂളിന് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.