കൽപറ്റ: ഏറെ കാത്തിരിപ്പിനുശേഷം ജില്ല പൊലീസ് മേധാവിയുടെ ഒാഫിസ് സമുച്ചയം പുതിയ െകട്ടിടത്തിലേക്ക്. നേരേത്ത പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്നാണ് താഴത്തെ നില ഉൾപ്പെടെ മൂന്നുനിലകളോടെയുള്ള കെട്ടിടത്തിലേക്ക് മാറുന്നത്. കൽപറ്റ പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസിൽ റോഡിൽ പഴയ ഒാഫിസ് നിന്ന സ്ഥലത്തുതന്നെയാണ് പുതിയ കെട്ടിടം. നിലവിൽ പുത്തൂർവയലിലെ പൊലീസ് ക്വാർേട്ടഴ്സിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പൊലീസ് മേധാവിയുടെ ഒാഫിസ് പ്രവർത്തിക്കുന്നത്. നഗരത്തിൽ നാലു കിലോമീറ്ററോളം അകലത്തിലും അസൗകര്യങ്ങൾക്കും നടുവിലായിരുന്നു പുത്തൂർവയലിലെ ഒാഫിസ് പ്രവർത്തിച്ചിരുന്നത്. ഇൗമാസം നാലിന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല പൊലിസ് ആസ്ഥാന സമുച്ചയത്തിെൻറ ഉദ്ഘാടനം നിർവഹിക്കുന്നതോടെ ജില്ലയിലെ പൊലീസ് അധികാരകേന്ദ്രത്തിെൻറ മുഖച്ഛായതന്നെ മാറും. ഇതേ ചടങ്ങിൽ കാട്ടിക്കുളം, മാനന്തവാടി, മേപ്പാടി എന്നിവിടങ്ങളിൽ നിർമിച്ച കമ്യൂണിറ്റി റിസോഴ്സ് െസൻററുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. രണ്ടര കോടിയോളം ചെലവിൽ നിർമിച്ച സമുച്ചയത്തിൽ പൊലീസ് മേധാവി ഒാഫിസ്, നാലു ഡിവൈ.എസ്.പിമാർക്കുള്ള ഒാഫിസ്, മിനിസ്റ്റീരിയൽ സ്റ്റാഫ് ഒാഫിസ്, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ആരംഭിച്ച നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണമേറ്റടുത്തത്. ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ, എം.ഐ. ഷാനവാസ് എം.പി, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവ് തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.