കൽപറ്റ: അക്ഷരവഴിയിൽ പുതിയ പ്രതീക്ഷകളുമായി ഇന്ന് പ്രവേശനോത്സവം. അറിവിെൻറ വാതായനങ്ങൾ തുറന്ന് വിദ്യാലയങ്ങൾ കുരുന്നുകളെ സ്വീകരിക്കാൻ ആേഘാഷപൂർവം ഒരുങ്ങിക്കഴിഞ്ഞു. വയനാട് ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ 241 വിദ്യാലയങ്ങൾക്കൊപ്പം ഒട്ടനവധി അൺഎയ്ഡഡ് സ്കൂളുകളും നവാഗതരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി ഇക്കുറി പ്രവേശനോത്സവത്തിന് നിറപ്പകിേട്ടറെയാണ്. പൊതുവിദ്യാലയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിൽ സർക്കാർ വിദ്യാലയങ്ങളിലടക്കം കൂടുതൽ കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 241 വിദ്യാലയങ്ങളിലായി 8613 കുട്ടികൾ പ്രവേശനം നേടിയ സ്ഥാനത്ത് ഇക്കുറി അതിനേക്കാൾ 2000ത്തോളം കുട്ടികൾ ഇതിനകംതെന്ന കൂടുതലായി അഡ്മിഷൻ നേടിയിട്ടുണ്ട്. അൺഎയ്ഡഡ് സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയത്തിലേക്കെത്തുന്ന കുട്ടികളുടെ തോത് ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ എട്ടാം ക്ലാസിലേക്കാണ് പ്രവേശനം കൂടുതലായി ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അൺഎയ്ഡഡിൽനിന്ന് എൽ.പി ക്ലാസുകളിലേക്കടക്കം ഒേട്ടറെ കുട്ടികൾ കൂടുമാറുന്നുണ്ട്. ജില്ലയിൽ മൊത്തം 1500ഒാളം കുട്ടികൾ അൺഎയ്ഡഡ് വിട്ട് പൊതു വിദ്യാലയങ്ങളിലേക്കെത്തിയെന്നാണ് അധികൃതരുടെ കണക്ക്. ഇതിൽ എണ്ണൂറോളം കുട്ടികൾ യു.പി വിഭാഗത്തിലാണ്. ജില്ല സ്കൂൾ പ്രവേശനോത്സവം വ്യാഴാഴ്ച തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എടയൂർകുന്ന് ഗവ. എൽ.പി സ്കൂളിലാണ് നടക്കുന്നത്. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. എം.െഎ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ഒ.ആർ. കേളു, സി.കെ. ശശീന്ദ്രൻ, െഎ.സി. ബാലകൃഷ്ണൻ, ഡി.ഇ.ഒ കെ. പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുക്കും. വിദ്യാലയങ്ങൾക്കു പുറമെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവേശനോത്സവം കേമമാക്കാൻ രംഗത്തുണ്ട്. കല്പറ്റ: ജില്ലയിലെ ആദ്യ എയ്ഡഡ് ഹൈടെക് വിദ്യാലയമായ കല്പറ്റ എച്ച്.ഐ.എം യു.പി സ്കൂളില്‍ പ്രവേശനോത്സവവും ഹൈടെക് ആകും. വ്യാഴാഴ്ച രാവിലെ 10ന് വിദ്യാലയത്തില്‍ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടക്കും. ചടങ്ങില്‍ അക്ഷരകിരീടമണിഞ്ഞെത്തുന്ന നവാഗതര്തന്നെയാവും പ്രധാന അതിഥികൾ. വിദ്യാലയത്തിന് പുറത്തുനിന്ന് പി.ടി.എ അംഗങ്ങള്‍ പ്രത്യേകം തയാറാക്കിയ സ്കൂള്‍ അങ്കണത്തിലേക്ക് ഇവരെ ആനയിക്കും. തുടർന്ന് അക്ഷരമാലയണിയിച്ച് കുട്ടികളെ സ്വീകരിക്കും. വിദ്യയുടെ തിരുമുറ്റം അക്ഷരംകൊണ്ട് അലംകൃതമാക്കി മാറ്റാന്‍ നവാഗതര്‍ പ്രത്യേകം തയാറാക്കിയ ഔട്ട്ലൈനില്നിന്നുകൊണ്ട് അക്ഷരമുറ്റം തീര്‍ക്കും. ക്ലാസിലെത്തുന്നവര്ക്ക് ഡിജിറ്റല്‍ ക്ലാസ്റൂമുകളിലൂടെ ലഭ്യമാവുന്ന ആദ്യാറിവുകള്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവത്തെ ഹൈടെക് ആക്കി മാറ്റുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.