കാവുംമന്ദം: കഴിഞ്ഞ ഒരുമാസത്തിനിടയിൽ ഏഴ് തവണയാണ് കാട്ടാന ആക്രമണം തരിയോട് പഞ്ചായത്തിെൻറ പ്രധാന മേഖലകളായ എട്ടാംമൈൽ,പാറത്തോട്,ബൈബിൽ ലാൻഡ് ,ചെകുത്താൻ പാലം തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളത്. തരിയോട് മേഖലയിൽ ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായി മാറിയ കാട്ടാന ആക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷെൻറ ഭാഗമായ ലേഡിസ് സ്മിത്ത് വനമേഖലയിൽ നിന്ന് നാട്ടിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതിെനാപ്പം മനുഷ്യരെ ആക്രമിക്കുന്നതും പതിവായി. 2013-14 വർഷത്തിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങാതിരിക്കാൻ ഏഴ് ലക്ഷം രൂപ െചലവിട്ട് ഹൈെടക് രീതിയിലുള്ള കമ്പിവേലി സ്ഥാപിച്ചിട്ടുെണ്ടങ്കിലും ഈ വൈദ്യുതി വേലിയും തകർത്താണ് ആനകൾ എത്തുന്നത്. ആനകൾ എത്തിെല്ലന്ന് പറഞ്ഞ് കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഥാപിച്ച ഹൈടെക് ഫെൻസിങ് പലതും സോളാർ പാനലിൽ നിന്ന് നേരിട്ട് വൈദ്യുതി ലഭിക്കാത്തതിനാൽ പലയിടങ്ങളിലും പ്രവർത്തനം നിലച്ചമട്ടാണ്. വൈകീട്ടോടെ നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം കർഷകരുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ വൻ തോതിൽ നാശം വരുത്തിയാണ് പുലർച്ചയോടെ മടങ്ങുന്നത്. കാട്ടനകളുടെ താണ്ഡവത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം സംഭവിക്കുമ്പോഴും നഷ്ടപരിഹാരം ലഭിക്കുന്നത് വിരളമാണ്. ഇഞ്ചി,വാഴ, കമുക്, പച്ചക്കറികൾ എന്നീവിളകളും നശിപ്പിക്കുന്ന ആനകളെ തുരത്തുന്നതിന് പടക്കം പൊട്ടിച്ചുള്ള പതിവ് വിദ്യകൾ ഇപ്പോൾ ഏൽക്കുന്നില്ല. ആനശല്യത്തിനുപുറമെ എട്ടാംമൈൽ പാറത്തോട് ഭാഗത്ത് കഴിഞ്ഞദിവസം 15 വയസ്സ് ചെന്ന പിടിയാന െചരിഞ്ഞ സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.