കാവുംമന്ദം/മാനന്തവാടി: ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായ തരിയോട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. ഒമ്പതാംമൈല്‍ സ്വദേശിയായ വേങ്ങച്ചോട്ടില് സാബുവിനെയാണ്(40) കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച രാവിലെ ആേറാടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത ക്ഷീരസംഘത്തില്‍ പാൽ നല്‍കാനായി പോകുന്ന വഴിക്കാണ് റോഡില്‍ നിന്ന് കാട്ടാനയുടെ ആക്രമണമുണ്ടായത്. തുടയെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ ആദ്യം കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തരിയോട് വനത്തില്‍ നിന്ന് തകര്‍ന്ന വൈദ്യുതി ഫെന്‍സിങ് മറികടന്ന് ജനവാസപ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി കൃഷികള്‍ക്ക് നാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച യുവാവിനുനേരെ ആക്രമണമുണ്ടായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ആക്രമണത്തിൽ പ്രകോപിതരായ നാട്ടുകാർ സുഗന്ധഗിരി സെക്ഷന്‍ കീഴിലുള്ള ഫോറസ്റ്റ് ഓഫിസ് രാവിലെ അടച്ചുപൂട്ടി പ്രതിഷേധിച്ചു. തുടര്‍ന്ന് പടിഞ്ഞാറത്തറ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെതുടര്‍ന്ന് ഓഫിസിനുള്ളിലെ ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് രാവിലെ പേത്താടെ കാവുംമന്ദം ടൗണില്‍ റോഡ് ഉപരോധിച്ചു. ജില്ലയിലെ ഉന്നതഅധികാരികള് സ്ഥലത്തെത്തി ചർച്ചനടത്തണമെന്നായിരുന്നു സമരക്കാരുടെആവശ്യം.11.30 ഓടെ സ്ഥലത്തെത്തിയ കല്പറ്റ തഹസില്‍ദാര്‍ ശങ്കരന് നമ്പൂതിരി, ഡിവൈ.എസ്.പി മുഹമ്മദ്ഷാഫി എന്നിവരും സമരക്കാരുമായി ചര്‍ച്ച നടത്തി വൈകീട്ട് ഡി.എഫ്.ഒയെ ഉള്‍െപ്പടുത്തി യോഗം വിളിക്കാമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. വൈകീട്ട് പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ നടന്ന ചര്‍ച്ചയില്‍ എത്രയും പെട്ടെന്ന് തരിയോട് ഒമ്പതാം മൈല്‍ മുതല്‍ പാറത്തോട് വരെയുള്ള ഭാഗങ്ങളില്‍ തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ് പുനഃസ്ഥാപിക്കാമെന്നും ഈ ഭാഗത്തെ അടിക്കാടുകള്‍ വെട്ടിമാറ്റാമെന്നും ആറ് പുതിയ വാച്ചര്മാരെക്കൂടി നിയമിക്കാമെന്നും പരിക്കേറ്റ സാബുവിന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, വൈത്തിരി തഹസില്‍ദാര്‍ ശങ്കരന് നമ്പൂതിരി, റേഞ്ച് ഓഫിസര്‍ അനൂപ്കുമാര്‍ എന്നിവരും തരിയോട് പഞ്ചായത്ത് പ്രസിഡൻറ് റീനാ സുനില്‍, പി.ജി. ഷിബു, ടി.കെ. ദേവസ്യ, ജോണി മണക്കാല, ജയന്ത്കുമാര്‍, ബാലകൃഷ്ണന്, ടി.കെ. മോഴ്സ്, ബിന്‍സി സണ്ണി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.