വെള്ളമുണ്ട: സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ വലയിലാക്കി കഞ്ചാവ് ലോബി വിലസുന്നു. പരാതികള്‍ വ്യാപകമാവുമ്പോഴും ലഹരി വില്‍പനക്കെതിരെ നടപടികളില്ലാത്തതാണ് പ്രദേശത്ത് കഞ്ചാവ് മദ്യമാഫിയകളുടെ അഴിഞ്ഞാട്ടത്തിന് കാരണമാകുന്നത്. യു.പി വിദ്യാര്‍ഥികളെയടക്കം സ്വാധീനിച്ച് ലഹരി വില്‍പന പൊടിപൊടിക്കുകയാണ്. പ്രദേശത്തെ ഏഴാംതരം വിദ്യാര്‍ഥിയെ ബീഡി വലിച്ചതിന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുകയും വില്‍പന നടത്താന്‍ സഹായിക്കുകയും ചെയ്തതിന് മുമ്പ് തരുവണയില്‍ ഇതേ പ്രായത്തിലുള്ള കുട്ടികളെയടക്കം പൊലീസ് പിടികൂടിയ സംഭവമുണ്ടായിരുന്നു. കഞ്ചാവിന്‍െറ ലഹരിയില്‍ അക്രമം നടത്തിയ വിദ്യാര്‍ഥിയുടെ കേസും കുട്ടികളെ ലഹരി മാഫിയ സ്വാധീനിക്കുന്നതിന്‍െറ തെളിവാണ്. മദ്യപിച്ചും കഞ്ചാവടിച്ചും സ്കൂളിലത്തെുന്ന ഹൈസ്കൂള്‍, പ്ളസ് ടു വിദ്യാര്‍ഥികളെ അധ്യാപകരും നാട്ടുകാരും പിടികൂടുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വെള്ളമുണ്ടയുടെ പരിസര പ്രദേശങ്ങളില്‍ മാത്രം വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുപതോളം സംഭവങ്ങള്‍ പിടികൂടപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചെറിയ കുട്ടികള്‍ക്ക് അടക്കം കഞ്ചാവും മറ്റ് ലഹരി ഉല്‍പന്നങ്ങളും എത്തിക്കുന്ന നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ളെന്നാണ് നിയമമെങ്കിലും വിദ്യാര്‍ഥികള്‍ക്കടക്കം ഇത് വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളും ഏറെയാണ്. അതിര്‍ത്തി കടന്നത്തെുന്ന ലഹരി വസ്തുക്കള്‍ വന്‍ വിലക്ക് മറിച്ച് വില്‍ക്കുന്ന സംഘം ചെറിയ കുട്ടികളെയും ആദിവാസികളെയും ചൂഷണം ചെയ്യുകയാണ്. വാഹന മോഷണമടക്കമുളള കുറ്റകൃത്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നതും ഈ ലഹരി വില്‍പന സംഘത്തിന്‍െറ ബലത്തിലാണെന്നും ആക്ഷേപമുണ്ട്. പകല്‍ വെളിച്ചത്തില്‍ ലഹരി വില്‍പന വ്യാപകമാവുമ്പോഴും നടപടിയെടുക്കേണ്ടവര്‍ ഒന്നുമറിഞ്ഞില്ളെന്ന ഭാവത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.