കയറ്റിറക്ക് കൂലി ലോറി ഉടമകളില്‍നിന്ന് ഈടാക്കുന്നത് ഒഴിവാക്കണം

സുല്‍ത്താന്‍ ബത്തേരി: ലോറിയില്‍ ചാക്കുകള്‍ അടുക്കുന്നതിനും താഴെ ഇറക്കുന്നതിനുമായുള്ള അട്ടിക്കെട്ട് മറിക്കൂലി ലോറി ഉടമകളില്‍നിന്ന് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അട്ടിക്കെട്ട് മറിക്കൂലി ചരക്ക് ഉടമകളാണ് നല്‍കേണ്ടത്. ലോറികളില്‍നിന്ന് മാത്രമാണ് ഇത്തരം കൂലി ഈടാക്കുന്നത്. ചെറിയ ചരക്ക് വാഹന ഉടമകളില്‍നിന്ന് അട്ടിക്കെട്ട് മറിക്കൂലി ഈടാക്കുന്നില്ല. ചരക്ക് അയക്കുന്നവരും വാങ്ങിക്കുന്നവരുമാണ് ഈ തുക നല്‍കുന്നത്. അടിക്കടിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധന ലോറി ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ഷം തോറും ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുന്നതും സ്പെയര്‍ പാട്സുകളുടെ വില വര്‍ധനവും മൂലം ലോറി വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ അട്ടിക്കെട്ട് മറിക്കൂലി ചരക്ക് ഉടമകള്‍തന്നെ നല്‍കാന്‍ തയാറാകണം. കേന്ദ്ര സര്‍ക്കാറിന്‍െറ തെറ്റായ നയം മൂലം ദുരിതം അനുഭവിക്കുന്ന ലോറി ഉടമകള്‍ക്ക് അട്ടിക്കെട്ട് മറിക്കൂലി കൂടി താങ്ങാന്‍ സാധിക്കില്ല. കെ.പി. അബുഹാജി, കെ.എം. ഹമീദ്, നൗഷാദ് ആലഞ്ചേരി, സി.എം. അഹമ്മദ്, ഒ.പി. ഐസക് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.