മാനന്തവാടി: പുതിയ റേഷന്‍ കാര്‍ഡുകളിലെ പരാതികളുടെ ജില്ലയിലെ സുക്ഷ്മ പരിശോധന നടപടികള്‍ പൂര്‍ത്തിയായി. 26,799 പരാതികള്‍ അംഗീകരിച്ചു. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാറിന്‍െറ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ 38,767 പരാതികളായിരുന്നു സൂക്ഷ്മപരിശോധന കമ്മിറ്റി മുമ്പാകെ എത്തിയത്. ഇതില്‍ 26,799 പരാതികള്‍ പരിഗണിക്കുകയും 11,868 പരാതികള്‍ നിരാകരിക്കുകയും ചെയ്തു. ജില്ല കലക്ടര്‍ മുമ്പാകെ എത്തിയ 940 അപ്പീലുകളില്‍ 718 പരാതികള്‍ സ്വീകരിക്കുകയും 222 അപ്പീലുകള്‍ തള്ളുകയും ചെയ്തു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ അന്തിമപട്ടിക തയാറാക്കുന്നതിനായി രേഖകള്‍ സര്‍ക്കാറിന് കൈമാറി. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ തയാറാക്കുന്നതില്‍ വന്ന അപാകതകള്‍ പരിഹരിക്കുന്നതിനായുള്ള ആദ്യഘട്ടമാണ് ഇതിനോടകം പൂര്‍ത്തിയായത്. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി 2016 ഒക്ടോബര്‍ 20നായിരുന്നു മുന്‍ഗണന, മുന്‍ഗണേതര വിഭാഗങ്ങളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ ആകെയുള്ള 1,96,184 റേഷന്‍ കാര്‍ഡുകളില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്ന മുന്‍ഗണന ലിസ്റ്റില്‍ 50,654 പേരും അന്ത്യോദയ അന്ന യോജന (എ.എ.വൈ) ലിസ്റ്റില്‍ 46,690 പേരുമാണ് ഉള്‍പ്പെട്ടിരുന്നത്. മുന്‍ഗണേതര വിഭാഗത്തില്‍ 98,840 റേഷന്‍ കാര്‍ഡുകളാണുള്ളത്. എന്നാല്‍, പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ നിരവധി പരാതികളാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നത്. ആദിവാസികളും നിര്‍ധനരുമായ നിരവധി പേര്‍ അര്‍ഹരുടെ പട്ടികയില്‍നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ അനര്‍ഹരായ നിരവധി പേര്‍ ലിസ്റ്റില്‍ കയറിക്കൂടുകയും ചെയ്തു. ഇതേതുടര്‍ന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന കമ്മിറ്റികള്‍ രൂപവത്കരിച്ച് പരാതികള്‍ സ്വീകരിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. സൂക്ഷ്മപരിശോധന കമ്മിറ്റി മുമ്പാകെയത്തെിയ 38,767 പരാതികള്‍ തീര്‍പ്പാക്കി ഡാറ്റ എന്‍ട്രി നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. സൂക്ഷ്മ പരിശോധന കമ്മിറ്റി തള്ളിയ 940 പരാതികളാണ് ജില്ല കലക്ടര്‍ക്ക് മുമ്പാകെ അപ്പീലായി എത്തുകയും 718 പരാതികള്‍ സ്വീകരിക്കുകയും ചെയ്തത്. പരാതിക്കാര്‍ നല്‍കിയ വിവരപ്രകാരം തയാറാക്കിയ പട്ടികയില്‍നിന്ന് റാങ്കടിസ്ഥാനത്തില്‍ മുന്നിലത്തെുന്നവര്‍ക്കാണ് മുന്‍ഗണന പട്ടികയിലുള്‍പ്പെടാന്‍ കഴിയുകയുള്ളൂ. അനര്‍ഹരായ മുഴുവന്‍ പേരെയും ലിസ്റ്റില്‍നിന്ന് ഒഴിവാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇവരെ ഒഴിവാക്കുന്ന മുറക്ക് റാങ്കില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് പട്ടികയിലേക്ക് കയറാനും സാധിക്കും. അനര്‍ഹരെ കണ്ടത്തെി ഒഴിവാക്കുന്നതിനായി തദ്ദേശ ഭരണസമിതികള്‍ വിശേഷാല്‍ യോഗം വിളിച്ചുകൂട്ടി നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശ സ്വയംഭണ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ റാങ്കിങ് പ്രകാരം മുന്‍ഗണന, മുന്‍ഗണനയിതര പട്ടിക തയാറാക്കി ഗ്രാമപഞ്ചായത്തുകളുടെ അംഗീകാരം നേടിയശേഷമാണ് കേന്ദ്രത്തിലേക്ക് അവസാന പട്ടിക നല്‍കുക. എന്നാല്‍, ഈ പ്രക്രിയകള്‍ ഫെബ്രുവരി പത്തിനകം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്ര സര്‍ക്കാറിന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ളെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് വീണ്ടും റേഷന്‍ അരി മുടങ്ങാനിടയാകുമെന്ന് വിലയിരുത്തപ്പെടുന്നു. മാര്‍ച്ച് ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ജലരേഖയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.