ഇഷ്ടികക്കളങ്ങള്‍ അരങ്ങു വാഴുന്നു; നെല്‍പ്പാടങ്ങള്‍ നാശത്തിന്‍െറ വഴിയില്‍

വെള്ളമുണ്ട: പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളില്‍ വ്യാപകമാവുന്ന ഇഷ്ടികക്കളങ്ങള്‍ നെല്‍പ്പാടങ്ങള്‍ക്ക് മരണമണി മുഴക്കുന്നു. വാരാമ്പറ്റ, കുപ്പാടിത്തറ, മുണ്ടക്കുറ്റി, പന്തിപ്പൊയില്‍, പുതുശ്ശേരിക്കടവ്, കക്കടവ് പ്രദേശങ്ങളില്‍ ഇഷ്ടികക്കളങ്ങള്‍ സജീവമായതോടെ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങളാണ് ഇരു പഞ്ചായത്തിലും നാശത്തിന്‍െറ വക്കിലത്തെിനില്‍ക്കുന്നത്. ഇഷ്ടികക്കളങ്ങള്‍ പുനരാരംഭിച്ചതോടെ നെല്‍വയലിലെ ജലസ്രോതസ്സുകളെല്ലാം അപ്രത്യക്ഷമാകാനും തുടങ്ങി. കളങ്ങള്‍ക്കുവേണ്ടി വ്യാപകമായി വയലുകള്‍ നികത്തുന്നതും പതിവായിട്ടുണ്ട്.ഇഷ്ടിക നിര്‍മാണത്തിന് ആവശ്യമായ ജലം എടുക്കുന്നതിനുളള സംവിധാനങ്ങള്‍ പോലുമില്ലാതെയാണ് ഒട്ടുമിക്ക കളങ്ങളും പ്രവര്‍ത്തിക്കുന്നത്. സമീപത്തെ തോടുകളില്‍നിന്നും പുഴകളില്‍നിന്നും മോട്ടോര്‍വെച്ച് വെള്ളമെടുക്കുന്നുണ്ടെന്നും ഇത് ആദിവാസികളടക്കമുള്ളവര്‍ക്ക് കുടിവെള്ളംപോലും ഇല്ലാതാക്കുകയാണെന്നും പരാതിയുണ്ട്. രണ്ടു വര്‍ഷം മുമ്പ് വരള്‍ച്ച കാലത്ത് ഏറ്റവും കൂടുതല്‍ കി ണറുകള്‍ നിര്‍മിച്ചത് പടിഞ്ഞാറത്തറ പഞ്ചായത്തിലാണ്. കടുത്ത ജലക്ഷാമവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് വേനലില്‍ പഞ്ചായത്തിനെ കാത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.