സ്വകാര്യ ബസ് പണിമുടക്കില്‍ ജനം വലഞ്ഞു

കല്‍പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കില്‍ ജില്ലയില്‍ യാത്രക്കാര്‍ക്ക് ക്ളേശം. കെ.എസ്.ആര്‍.ടി.സി ബസുകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിച്ചാണ് ആളുകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. കെ.എസ്.ആര്‍.ടി.സി ആളുകളെ കുത്തിനിറച്ചാണ് മിക്കവാറും സര്‍വിസുകള്‍ നടത്തിയത്. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസുകളില്‍ വീര്‍പ്പുമുട്ടി. ഏറെ കാത്തിരുന്നാണ് പലരും ആളുകുറഞ്ഞ ബസുകളില്‍ കയറിപ്പറ്റിയത്. പ്രധാന നഗരങ്ങളില്‍ പൊതുവെ ജനത്തിരക്കു കുറവായിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലറങ്ങി. ഇതുമൂലം കല്‍പറ്റ, മാനന്തവാടി, ബത്തേരി തുടങ്ങിയ വിവിധ ടൗണുകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വിദ്യാര്‍ഥികളാണ് ഏറെയും ബുദ്ധിമുട്ടിലായത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ആശ്വാസമായിരുന്നെങ്കിലും ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ പുറത്തിറങ്ങാനാവാതെ കുഴങ്ങി. സ്വകാര്യ ബസിനെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ ഹര്‍ത്താലിന്‍െറ പ്രതീതിയായിരുന്നു. പലയിടങ്ങളിലും ജീപ്പുകളും ഓട്ടോകളും സര്‍വിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.