സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ വീണ്ടും ഇന്ധന ക്ഷാമം. ഡിപ്പോകളിലേക്കുള്ള ഇന്ധന വിതരണം മുടങ്ങിയതോടെ പല സര്‍വിസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡിപ്പോയിലെ ഇന്ധന ശേഖരം പൂര്‍ണമായി തീര്‍ന്നത്. സര്‍വിസുകള്‍ മുടക്കിയില്ളെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം. അതേസമയം, രാവിലെ സര്‍വിസ് നടത്തിയ ബസുകള്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയോടെ ഡിപ്പോയില്‍ നിര്‍ത്തിയിട്ടു. കോഴിക്കോട്, ഗുണ്ടല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകളും മുടങ്ങിയിട്ടുണ്ട്. മൈസൂരുവിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പ്ളാന്‍റില്‍ നിന്നാണ് ജില്ലയിലേക്കാവശ്യമായ ഇന്ധനമത്തെുന്നത്. ഇവിടെ പണമടക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതോടെയാണ് ഇന്ധന വിതരണം തടസ്സപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബത്തേരി ഡിപ്പോയിലേക്ക് ഏറ്റവുമൊടുവില്‍ ലോഡ് എത്തിച്ചത്. ഡിപ്പോയില്‍ ഇന്ധനം തീര്‍ന്ന വിവരം മേലധികാരികളെ അറിയിച്ചിരുന്നെങ്കിലും, സ്വകാര്യ പമ്പുകളില്‍ നിന്നും ഇന്ധനം നിറക്കുന്നതിന് മേലധികാരികള്‍ അനുമതി നല്‍കിയിരുന്നില്ല. ബത്തേരി ഡിപ്പോയില്‍ നിന്നും അന്തര്‍സംസ്ഥാനത്തേക്കുള്‍പ്പെടെ 88 സര്‍വിസുകളാണ് പ്രതിദിനം നടത്തുന്നത്. 11,000ഓളം ലിറ്റര്‍ ഡീസലാണ് ഈ സര്‍വിസുകള്‍ ഓടിക്കാന്‍ ഒരു ദിവസം വേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.