കല്‍പറ്റ: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ രാഷ്ട്രപതിയുടെ അതിഥികളായി കേരളത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാന്‍ നറുക്കു വീണത് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ചുണ്ടപ്പാടി കോളനിയിലെ മിനി-ബാലന്‍ ദമ്പതികള്‍ക്ക്. എല്ലാ വര്‍ഷവും ഓരോ സംസ്ഥാനത്തുനിന്നും ഒരു പട്ടികവര്‍ഗ ദമ്പതികള്‍ വീതം രാഷ്ട്രപതിയുടെ അതിഥികളായി ക്ഷണിക്കപ്പെടാറുണ്ട്. പട്ടികവര്‍ഗത്തിലെ അതീവ ദുര്‍ബലവിഭാഗമായ കാട്ടുനായ്ക്ക വിഭാഗക്കാരാണിവര്‍. ലെയ്സണ്‍ ഓഫിസറായ നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ. കൃഷ്ണനോടൊപ്പം ഇവര്‍ കരിപ്പൂരില്‍നിന്നും ഡല്‍ഹിക്ക് തിരിച്ചുകഴിഞ്ഞു. ന്യൂഡല്‍ഹി ചാണക്യപുരിയിലെ വിശ്വയുവകേന്ദ്രയിലാണ് ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ വകുപ്പുമന്ത്രി, പട്ടികഗോത്രകാര്യ വകുപ്പു മന്ത്രി തുടങ്ങിയവരുടെ വിരുന്നുസല്‍ക്കാരങ്ങളില്‍ക്കൂടി പങ്കെടുത്തശേഷം ഫെബ്രുവരി മൂന്നിന് ഇവര്‍ ജില്ലയില്‍ തിരിച്ചത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.