കര്‍ഷക കടാശ്വാസം: ജില്ലക്ക് 1.30 കോടി

കല്‍പറ്റ: സംസ്ഥാന കര്‍ഷക കടാശ്വാസ കമീഷന്‍ ജില്ലയില്‍ 1.30 കോടി കടാശ്വാസം അനുവദിച്ചു. ജില്ല ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും തുക കൈമാറും. അനുവദിച്ച തുക ബന്ധപ്പെട്ട ബാങ്കുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കുകയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് ജോയന്‍റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും വേണം. സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത കര്‍ഷകര്‍ അടച്ചുതീര്‍ത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത കര്‍ഷകരുടെ വായ്പയിലേക്ക് ലഭിച്ച തുക യഥാവിധി തിരിച്ചുനല്‍കണം. ബന്ധപ്പെട്ട ബാങ്കുകള്‍ ആനുകൂല്യം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ഹെഡ് ഓഫിസിലെയും, ബ്രാഞ്ചുകളിലെയും നോട്ടീസ് ബോര്‍ഡുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കടാശ്വാസം നല്‍കിയ ബാങ്ക്, തുക യഥാക്രമം: തൃക്കൈപ്പറ്റ (30,000), പടിഞ്ഞാറത്തറ (50,000), ജില്ല സഹകരണ ബാങ്ക് (1,95,000), വൈത്തിരി (78,000), പുല്‍ള്ളി (36,012), മീനങ്ങാടി (10,58,650), ബത്തേരി ((1,00,000), അമ്പലവയല്‍ (1,33,100), പൂതാടി (7,25,850), തിരുനെല്ലി (28,31,518), നല്ലൂര്‍നാട് (1,23,650), വെള്ളമുണ്ട (4,11,865), മാനന്തവാടി (1,46,350), പനമരം (1,26,900), തവിഞ്ഞാല്‍ (5,19,381), തൊണ്ടര്‍നാട് (1,23,175), കോട്ടത്തറ (19,30,800), തരിയോട് (8,37,900), പടിഞ്ഞാറത്തറ (3,63,500), മടക്കിമല (10,60,800), വൈത്തിരി (16,79,119), കാര്‍ഷിക ഗ്രാമവികസ ബാങ്ക് (4,48,943).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.