ഇനി വസ്ത്രങ്ങള്‍ കുപ്പായപ്പെട്ടിയില്‍ നിക്ഷേപിക്കാം

സുല്‍ത്താന്‍ ബത്തേരി: നിര്‍ധനര്‍ക്ക് വസ്ത്രം നല്‍കാന്‍ പുതിയ പദ്ധതിയുമായി ബത്തേരി ഫ്ളാക്സ് ക്ളബ് പ്രവര്‍ത്തകര്‍ രംഗത്ത്. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ നിക്ഷേപിക്കാന്‍ ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ കുപ്പായപ്പെട്ടികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ക്ളബ് അംഗങ്ങള്‍. പദ്ധതിയുടെ ആദ്യഘട്ടമായി അസംപ്ഷന്‍ ജങ്ഷനിലെ ബസ്ബേയില്‍ കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ്ങിന്‍െറ സഹായത്തോടെ കുപ്പായപ്പെട്ടി സ്ഥാപിച്ചു. കുപ്പായപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങള്‍ അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ചും കോളനികള്‍ കേന്ദ്രീകരിച്ചും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുമായി പൊതുജനങ്ങള്‍ നല്ല രീതിയില്‍ സഹകരിക്കുന്നപക്ഷം ജില്ലയിലെ മറ്റു പ്രധാന ടൗണുകളിലും കുപ്പായപ്പെട്ടികള്‍ സ്ഥാപിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.കെ. സഹദേവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, ഷിനോജ് പാപ്പച്ചന്‍, ടോം ജോസ്, അഭയ് ഐസക്, സുരേഷ് ബാബു, ബിജു പനക്കല്‍, വിനീത് തോമസ്, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, എം.ജെ. സിജോ, പോള്‍സണ്‍ ജോര്‍ജ്, ജെയ്സണ്‍ ജോസഫ്, ജയ്സണ്‍ മാങ്കൂട്ടത്തില്‍, ഷെയ്ക് റിയാസ്, സുമേഷ്, വര്‍ഗീസ് കരുമാങ്കുളം, ജോസി വെട്ടത്തുപറമ്പില്‍, സി.സി. ജോബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.